KERALA

കേരള സാഹിത്യോത്സവം നോവല്‍ പുരസ്കാരം മനു കെ. സാജനും രാധാകൃഷ്ണന്‍ നാരായണനും

എസ്. ഹരീഷ്, ബെന്യാമിന്‍ എന്നിവരടങ്ങുന്ന ജൂറിയാണ് വിജയികളെ തിരഞ്ഞെടുത്തത്

Author : ന്യൂസ് ഡെസ്ക്

കോട്ടയം: നവാഗത എഴുത്തുകാര്‍ക്കായി ഡി സി ബുക്‌സ് സംഘടിപ്പിച്ച കേരള സാഹിത്യോത്സവം നോവല്‍ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. മനു കെ. സാജന്‍ രചിച്ച 'ഗാനിമീഡ്', രാധാകൃഷ്ണന്‍ നാരായണന്‍ രചിച്ച 'ചിത്രലേഖയുടെ അടയാളങ്ങള്‍' എന്നീ നോവലുകളാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവുമാണ് സമ്മാനം. എസ്. ഹരീഷ്, ബെന്യാമിന്‍ എന്നിവരടങ്ങുന്ന ജൂറിയാണ് വിജയികളെ തിരഞ്ഞെടുത്തത്.

അശ്വതി കെ. എസ്. എഴുതിയ 'അനോലഖി', പി. അയ്യപ്പദാസ് എഴുതിയ 'നക്ഷത്രങ്ങള്‍ സാക്ഷി', പ്രഭാ സക്കറിയാസ് എഴുതിയ 'മാനവികമരണാനന്തരം ഗാഥ', മേഘ്ന കെ. എഴുതിയ 'എറാട്ട്' എന്നീ നോവലുകളാണ് ചുരുക്കപ്പട്ടികയില്‍ ഇടം നേടിയ മറ്റ് രചനകള്‍. അന്തിമപ്പട്ടികയിലെത്തിയ ഈ നോവലുകള്‍ ഡി സി ബുക്‌സ് പുസ്തകമായി പ്രസിദ്ധീകരിക്കും.

മുമ്പ് പുസ്തകരൂപത്തിലോ ആനുകാലികങ്ങളിലോ പ്രസിദ്ധീകരിച്ചിട്ടില്ലാത്ത മലയാള നോവലുകളാണ് മത്സരത്തിനായി പരിഗണിച്ചത്.

SCROLL FOR NEXT