കേരളാ ലോട്ടറി, തിരുവോണം ബംബർ Source; Social Media
KERALA

ഭാഗ്യശാലിയെ കാത്ത് കേരളം; ഓണം ബംബർ നറുക്കെടുപ്പ്, അടിച്ചാൽ ഈ രേഖകൾ കൂടി കരുതണേ!

അതീവ സുരക്ഷാ സംവിധാനമുള്ള ടിക്കറ്റുകളായതിനാൽ അവ കേടുപാടുകളില്ലാതെ സൂക്ഷിക്കണമെന്ന് നിർദേശമുണ്ട്. ഭാഗ്യശാലിയെ തെരഞ്ഞെടുത്താലും സമ്മാനത്തുക ലഭിക്കാൻ ചില നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടതുണ്ട്. അതു മാത്രമല്ല ആവശ്യമായ തിരിച്ചറിയൽ രേഖകളും കയ്യിൽ കരുതണം.

Author : ന്യൂസ് ഡെസ്ക്

കേരള ഭാഗ്യക്കുറി തിരുവോണം ബംബർ നറുക്കെടുപ്പ് നാളെ. ( 27- 09-2025) ഉച്ചകഴിഞ്ഞ് 2 മണിക്കാണ് ലോട്ടറിയുടെ നറുക്കെടുപ്പ് നടക്കുക. തിരുവനന്തപുരം ഗോർക്കി ഭവനിൽ ധനമന്ത്രി കെ. എൻ. ബാലഗോപാൽ നറുപ്പെടുപ്പ് ഉദ്ഘാടനം ചെയ്യും. എംഎൽഎമാരായ ആൻ്റണി രാജു, വി.എസ്. പ്രശാന്ത്, ലോട്ടറി ഡയറക്ടർ നിതിൻ പ്രേംരാജ് തുടങ്ങിയവർ പങ്കെടുക്കും.

25 കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം 20 പേർക്ക്, മൂന്നാം സമ്മാനം 50 ലക്ഷം വീതം 20 പേർക്ക് ലഭിക്കും. നാലാം സമ്മാനം അഞ്ചുലക്ഷം രൂപവിതം 10 പരമ്പരകൾക്ക്, അഞ്ചാം സമ്മാനമായി രണ്ടു ലക്ഷം രൂപ വീതം 10 പരമ്പരകൾക്കും ലഭിക്കും. ഇവ കൂടാതെ 5000, 2000, 1000. 500 രൂപയുടെ സമ്മാനങ്ങളും ലഭിക്കും.

75 ലക്ഷം ടിക്കറ്റുകളാണ് ഇത്തവണ അടിച്ചത്. അതിൽ ഭൂരിഭാഗം ടിക്കറ്റുകളും വിറ്റഴിച്ചു. 14.07 ലക്ഷം ടിക്കറ്റുകൾ വിറ്റ പാലക്കാടാണ് ഒന്നാം സ്ഥാനത്ത്. തൃശൂരിൽ 9.3 ലക്ഷം, തിരുവനന്തപുരം 8.75 ലക്ഷം, എന്നിങ്ങനെയാണ് വിൽപ്പന കണക്കുകൾ. കഴിഞ്ഞ വർഷം 71.40 ലക്ഷം ടിക്കറ്റുകളാണ് വിറ്റഴിച്ചത്.

അതീവ സുരക്ഷാ സംവിധാനമുള്ള ടിക്കറ്റുകളായതിനാൽ അവ കേടുപാടുകളില്ലാതെ സൂക്ഷിക്കണമെന്ന് നിർദേശമുണ്ട്. ഭാഗ്യശാലിയെ തെരഞ്ഞെടുത്താലും സമ്മാനത്തുക ലഭിക്കാൻ ചില നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടതുണ്ട്. അതു മാത്രമല്ല ആവശ്യമായ തിരിച്ചറിയൽ രേഖകളും കയ്യിൽ കരുതണം. 'ബാങ്ക് അക്കൗണ്ട് രേഖകൾ, ആധാർ, പാൻകാർഡ്, ലൈസൻസ് എന്നിവ മാത്രം മതിയാകും. അതിനുശേഷമുള്ള നടപടികൾ ബാങ്കുകൾ തന്നെ പൂർത്തിയാക്കിത്തരുന്നതാണ്.

SCROLL FOR NEXT