KERALA

ടൂറിസ്റ്റ് ബസുകളിലെ അനധികൃത സ്പീക്കറുകളും ലൈറ്റുകളും നീക്കം ചെയ്യാൻ നടപടി | IMPACT

നിയമലംഘനം കണ്ടെത്തുന്നതിനായി സ്പെഷ്യൽ ഡ്രൈവ് നടത്തും

Author : ന്യൂസ് ഡെസ്ക്

സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകളിൽ അനധികൃതമായി നടത്തുന്ന നിയമലംഘനങ്ങൾക്കെതിരെ കർശന നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. ടൂറിസ്റ്റ് ബസുകളിൽ പുറത്തേക്ക് ഘടിപ്പിച്ചിരിക്കുന്ന അനധികൃത സ്പീക്കറുകളും ലൈറ്റുകളും നീക്കം ചെയ്യാൻ നടപടി സ്വീകരിക്കണമെന്ന് നിർദേശം നൽകി ട്രാൻസ്പോർട്ട് കമ്മീഷണർ നാഗരാജു ചക്കിലം ഐപിഎസ്.

നിയമലംഘനം കണ്ടെത്തുന്നതിനായി സ്പെഷ്യൽ ഡ്രൈവ് നടത്തും. വോക്കൽ സിസ്റ്റം എന്ന പേരിൽ ബസ്സുകളിൽ പുറത്തേക്ക് കടിപ്പിച്ചിരിക്കുന്ന സ്പീക്കർ സിസ്റ്റം ലൈറ്റുകൾ എന്നിവ ചൂണ്ടിക്കാണിച്ച് ന്യൂസ് മലയാളം നൽകിയ വാർത്തയിലാണ് ഗതാഗത വകുപ്പിന്റെ നടപടി. അനധികൃത മോഡിഫിക്കേഷനുൾക്കെതിരെ ഹൈക്കോടതി നിർദേശം തുടരുമ്പോഴും പല ബസ്സുടമകളും നിയമലംഘനം തുടരുകയാണ്. നിയമവിരുദ്ധമായി നടത്തുന്ന ഇത്തരം പ്രവർത്തനങ്ങൾക്കെതിരെ ഒരു വിഭാഗം ബസ് ഉടമകളും രംഗത്തുണ്ട്.

SCROLL FOR NEXT