NEWSROOM

"പിഎസ്‍സി ചെയർമാൻ്റെയും അംഗങ്ങളുടേയും ശമ്പളം വെട്ടിക്കുറയ്ക്കണം"; എഫ്ബി പോസ്റ്റുമായി ചെറിയാൻ ഫിലിപ്പ്

ഇന്നത്തെ പ്രധാന വാർത്തകൾ..

ന്യൂസ് ഡെസ്ക്

എഫ്ബി പോസ്റ്റുമായി ചെറിയാൻ ഫിലിപ്പ്

പിഎസ്‍സി ചെയർമാൻ്റെയും അംഗങ്ങളുടെയും ശമ്പളം വെട്ടിക്കുറയ്ക്കണമെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്. അംഗങ്ങൾക്ക് ലഭിക്കുന്നത് പ്രധാനമന്ത്രിയേക്കാളും മുഖ്യമന്ത്രിയേക്കാളും ഉയർന്ന ശമ്പളമെന്ന് ചെറിയാൻ ഫിലിപ്പ് വിമർശിച്ചു. പിഎസ്‍സിയുടെ വിശ്വാസ്യത വീണ്ടെടുക്കാൻ സർക്കാർ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും എഫ്ബി പോസ്റ്റിൽ പറയുന്നു.

തീരുമാനം അടുത്ത മന്ത്രിസഭാ യോഗത്തിൽ

ആസൂത്രണ ബോർഡിലെ പിഎസ്‍സി പരീക്ഷ ക്രമക്കേട് സംബന്ധിച്ചുള്ള അന്വേഷണത്തിൽ തീരുമാനം അടുത്ത മന്ത്രിസഭാ യോഗത്തിൽ. അന്വേഷിക്കുന്നതില്‍ തടസമില്ലെന്ന് നിയമോപദേശം ലഭിച്ചു. ഉയർന്നുവന്ന പരാതികളിൽ അന്വേഷണത്തിന് വിജിലൻസും അനുമതി തേടി.

യുവാവിന് ദാരുണാന്ത്യം

കോട്ടയത്ത് കമ്പി വടികൊണ്ട് തലക്കടിയേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. വൈക്കം ചെമ്പ് സ്വദേശി വിനീഷാണ് മെഡിക്കൽ കോളേജിൽ ചികിത്സയിൽ ഇരിക്കെ മരിച്ചത്. പാട്ട് പാടിയതിനെ തുടർന്നുള്ള തർക്കത്തിനിടയിലാണ് അക്രമം ഉണ്ടായത്.

മൂന്ന് വയസുകാരൻ്റെ മൃതദേഹം കണ്ടെത്തി

പൂമംഗലം തോട്ടിൽ കുട്ടിയെ കാണാതായ മൂന്ന് വയസുകാരൻ്റെ മൃതദേഹം കണ്ടെത്തി. പരിയാരം കോരൻപീടിക സ്വദേശികളുടെ മകൻ മുഹമ്മദ്‌ നജ്മാന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നലെ കുട്ടിയെ കാണാതായത്.

ഫുട്ബോൾ മത്സരം കാണുന്നതിനിടെ തമ്മിൽത്തല്ല്; സ്ഥലത്ത് എത്തിയ എസ്ഐയ്ക്കും മർദനമേറ്റു

തിരുവനന്തപുരം മണ്ണന്തലയിൽ ലോകകപ്പ് ഫുട്ബോൾ മത്സരം കാണുന്നതിനിടെ മദ്യപിച്ച് തമ്മിൽത്തല്ല്. സ്ഥലത്ത് എത്തിയ മണ്ണന്തല എസ്ഐക്കും മർദനമേറ്റു. എസ് ഐ വിപിൻ ആർ എസിനാണ് തലയ്ക്ക് അടിയേറ്റത്. നാലു പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. പിടിയിലായവരിൽ പ്രായപൂർത്തിയാകാത്ത ആളുമുണ്ട്.

ഹൈക്കോടതിയിലെ സീനിയർ ഗവ.പ്ലീഡർ രാജിവച്ചു

ഹൈക്കോടതിയിലെ സീനിയര്‍ ഗവ. പ്ലീഡര്‍ അഡ്വ. എംവി വിപിന്‍ രാജിവച്ചു. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് രാജി. വിപിനെതിരെ സിപിഐഎം ബന്ധമെന്ന ആരോപണം ഉയർന്നിരുന്നു. ഇത് സംബന്ധിച്ച് ലോയേഴ്‌സ് കോണ്‍ഗ്രസ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു.

പ്രാധാന്യം നൽകണം;ആവശ്യവുമായി യൂത്ത് കോൺഗ്രസ്

ബോർഡുകളും,കോർപ്പറേഷനുകളും പുനസംഘടിപ്പിക്കുമ്പോൾ യൂത്ത് കോൺഗ്രസിന് പ്രധാന്യം നൽകണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാറിഗ് പ്രമേയം കൈമാറാൻ തയ്യാറായി യൂത്ത് കോൺഗ്രസ് എറണാകുളം ജില്ല കമ്മിറ്റി. യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് സർക്കാർ വേണ്ട പിന്തുണ നൽകുന്നില്ലെന്നും പ്രമേയത്തിൽ.

സ്വർണ പണയ സ്ഥാപനത്തിലെ തട്ടിപ്പ്;ജീവനൊടുക്കാൻ ശ്രമിച്ച രണ്ടാമത്തെ യുവതിയും മരിച്ചു

സ്വർണ്ണ പണയ സ്ഥാപനത്തിലെ തട്ടിപ്പിനെ തുടർന്ന് രണ്ടാമത്തെ പെൺകുട്ടിയും മരണപ്പെട്ടു. ചാവടി നട സ്വദേശിയായ ഐശ്വര്യ യാണ് മരിച്ചത്. ഐശ്വര്യയ്ക്കൊപ്പം ജീവനൊടുക്കാൻ ശ്രമിച്ചിരുന്ന അഞ്ജു എന്ന യുവതി നേരത്തെ മരണപ്പെട്ടിരുന്നു. സംഭവത്തിലെ പ്രധാന പ്രതിയായ സിന്ധുവിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

അഭിമന്യു കൊലക്കേസിൽ ഇന്ന് കുറ്റപത്രം വായിക്കും

മഹാരാജാസ് കോളേജിലെ എസ്എഫ്ഐ നേതാവായിരുന്ന അഭിമന്യു കൊലപാതക കേസിൽ കുറ്റപത്രം ഇന്ന് വായിക്കും. എറണാകുളം പ്രിൻസിപ്പൽ സെക്ഷൻസ് കോടതിയിലാണ് കുറ്റപത്രം വായിക്കുക. കേസിലെ എല്ലാ പ്രതികളോട് കോടതിയിൽ ഹാജരാവാൻ നിർദേശമുണ്ട്. ക്യാമ്പസ് ഫ്രണ്ട്, പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ 26 പേരാണ് കേസിലെ പ്രതികൾ.

നടി ലക്ഷ്മി പ്രിയയ്ക്കതിരെ ഇന്ന് കേസെടുത്തേക്കും

നടി അൻസിബയുടെ പരാതിയിൽ അമ്മ മുൻ വൈസ് പ്രസിഡന്റ് ലക്ഷ്മി പ്രിയക്കെതിരെ ഇന്ന് കേസെടുത്തേക്കും. കേസ് എടുക്കാൻ കോടതി നിർദേശത്തെ തുടർന്നാണ് നടപടി. ഇതിനിടെ അമ്മയിലെ ആരോപണ പ്രത്യാരോപണങ്ങൾ തുടരുകയാണ്. രാഷ്ട്രീയ ആരോപണങ്ങളിലേയ്ക്കും സാമ്പത്തിക ക്രമക്കേടിലേയ്ക്കും കടന്നതോടെയാണ്‌ പ്രതിസന്ധി കൂടിയത്.

ഒടുവിൽ സ്കൂളുകളിൽ നാഥന്മാർ വരുന്നു

ഒടുവിൽ സ്കൂളുകളിൽ നാഥന്മാർ വരുന്നു. സംസ്ഥാനത്തെ 944 സ്കൂളുകളിൽ ഹെഡ്മാസ്റ്റർമാരെ നിയമിക്കാൻ സർക്കാർ . ഇതിനായുള്ള നടപടികൾ പൊതുവിദ്യാഭ്യാസ വകുപ്പ് ആരംഭിച്ചു ഒഴിഞ്ഞു കിടക്കുന്ന 87 പ്രിൻസിപ്പൽ തസ്തികകളിലേക്കും നിയമനം ഉടനുണ്ടാകും . സ്കൂൾ തുറന്ന് ഒരു മാസത്തിന് ശേഷമാണ് നടപടി . ഒഴിവുകൾ ഒരാഴ്ചയ്ക്കകം നികത്തുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ ന്യൂസ് മലയാളത്തോട് പറഞ്ഞു .

കോറോ ഹെൽത്തിലെ കൂട്ടപ്പിരിച്ചു വിടൽ;ചർച്ച ഇന്ന്

അമേരിക്ക ആസ്ഥാനമായി കൊച്ചിയിൽ പ്രവർത്തിക്കുന്ന കോറോ ഹെൽത്ത് കമ്പനിയിലെ കൂട്ടപ്പിരിച്ചുവിടലുമായി ബന്ധപ്പെട്ട സംയുക്ത ചർച്ച ഇന്ന് രാവിലെ 11-ന് എറണാകുളം ഗസ്റ്റ് ഹൗസിൽ നടക്കും. ലേബർ കമ്മീഷണറും ജനപ്രതിനിധികളും കമ്പനി അധികൃതരും പങ്കെടുക്കേണ്ട ചർച്ചയ്ക്ക് മുന്നോടിയായി ലേബർ കമ്മീഷണർ കമ്പനി ഓഫീസ് സന്ദർശിക്കും. എന്നാൽ ചർച്ചയിൽ കമ്പനി പ്രതിനിധികൾ പങ്കെടുക്കുമോ എന്നതിൽ വ്യക്തതയില്ല.

സംസ്ഥാനത്ത് ഇന്നുമുതൽ പ്ലസ് വൺ ക്ലാസ്സുകൾ ആരംഭിക്കും

സംസ്ഥാനത്ത് ഇന്നു മുതൽ സർക്കാർ, എയ്‌ഡഡ്, അൺഎയ്ഡഡ് സ്കൂളുകളിലായി 3,59,890 വിദ്യാർഥികളാണ് ഇതുവരെ പ്ലസ് വണ്ണിൽ പ്രവേശനം നേടിയത്. ആകെ 4,41,265 സീറ്റുകളുള്ളതിൽ 81,375 സീറ്റുകളാണ് ഇനി ബാക്കിയുള്ളത്. എയ്‌ഡഡ് സ്കൂളുകളിലെ മാനേജ്മെന്റ്, കമ്മ്യൂണിറ്റി കോട്ടകളിലേക്കുള്ള പ്രവേശനം 10 വരെ തുടരും. പ്ലസ് വണ്ണിലേക്കുള്ള സപ്ലിമെന്ററി പ്രവേശന നടപടികൾ 13 ന് ആരംഭിക്കും. മലബാർ മേഖലയിൽ സർക്കാർ താൽക്കാലികമായി അനുവദിച്ച ബാച്ചുകൾ കൂടി ഉൾപ്പെടുത്തിയാകും സപ്ലിമെന്ററി പ്രവേശനം.

SCROLL FOR NEXT