ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തില്‍ വിമർശനം തുടർന്ന് പ്രതിനിധികൾ. സംസ്ഥാന കമ്മിറ്റി മുതൽ മേഖലാ കമ്മിറ്റികൾ വരെ വിഭാഗീയത നിലനിൽക്കുന്നുണ്ട്. സംഘടനയുമായി ബന്ധപ്പെട്ടുള്ള വാർത്തകൾ നേതാക്കൾ തന്നെ ചോർത്തുന്നു. സംസ്ഥാന സെക്രട്ടറിയേറ്റ് എടുക്കുന്ന തീരുമാനങ്ങൾ പോലും മാധ്യമങ്ങൾക്ക് മാധ്യമങ്ങൾക്ക് ചോർത്തുന്ന സമീപനമാണ്. സമരസംഘടനയായി ഡിവൈഎഫ്ഐ മാറണം. പാലിയേറ്റീവ് കെയർ സംവിധാനമായി സംഘടന മാറിയിരിക്കുന്നു. പുതിയ നേതൃത്വത്തെ വളർത്താനും നിലനിർത്താനും ഡിവൈഎഫ്ഐക്ക് ആകുന്നില്ല. പുതിയ കേഡർമാരെ നിരുത്സാഹപ്പെടുത്തുന്ന സമീപനം സംഘടനയ്ക്കുണ്ട്. ജനകീയരായി മാറാൻ ഡിവൈഎഫ്ഐ നേതാക്കൾക്ക് കഴിയുന്നില്ലെന്നും വിമര്‍ശനം.
ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിന് ഇന്ന് തൃശൂരിൽ കൊടിയിറങ്ങും. സംസ്ഥാന കമ്മിറ്റിയേയും ഭാരവാഹികളേയും സെക്രട്ടേറിയറ്റിന് ശേഷം തെരഞ്ഞെടുക്കും. എം.വിജിനും ചിന്ത ജെറോമും നേതൃത്വത്തിലേക്ക് എത്തിയേക്കും... പൊതുസമ്മേളനം പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
പുന്നമടയുടെ ഓളപ്പരപ്പിന് തീപിടിക്കാന്‍ മണിക്കൂറുകൾ മാത്രം. ആവേശത്തുഴ എറിയാൻ ഇക്കുറി എത്തുന്നത് 21 ചുണ്ടൻ വള്ളങ്ങൾ. 72-ാമത് നെഹ്റു ട്രോഫി വള്ളംകളിക്കായി ആലപ്പുഴ ഒരുങ്ങിക്കഴിഞ്ഞു. ജലമേള ഇന്ന് മുഖ്യമന്ത്രി വിഡി സതീശൻ ഉദ്ഘാടനം ചെയ്യും. കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറും കേന്ദ്ര മന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്തും മുഖ്യാതിഥികളാവും. 21 ചുണ്ടൻ വള്ളങ്ങളടക്കം 70ലേറെ വള്ളങ്ങളാണ് തയ്യാറായിരിക്കുന്നത്. ഇത്തവണത്തെ ജലരാജാവ് ആരാണെന്നറിയാനുള്ള ആകാംക്ഷയിലാണ് വള്ളംകളി പ്രേമികൾ.