യുഡിഎഫ് സർക്കാർ ആർഎസ്എസ് അനുകൂല നിലപാട് തുടരുന്നു എന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പറഞ്ഞു. വന്ദേമാതരത്തിൻ്റെ 2 ചരണം പാടിയാൽ മതിയെന്നായിരുന്നു മുൻ നിലപാട്. എന്നാൽ സർവകലാശാലയിൽ അടക്കം അത് മുഴുവനായും പാടുന്നു. പൊലീസിനെ ഉപയോഗിച്ച് പ്രതിഷേധങ്ങളെ അടിച്ചമർത്താനുള്ള നീക്കമാണ് നടത്തുന്നതെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.
മൈസൂരു-ബെംഗളൂരു എക്സ്പ്രസ്സ് ഹൈവേയിൽ കെഎസ്ആർടിസി ബസ് അപകടത്തിൽപെട്ടു. അപകടം രാമനഗരയ്ക്ക് സമീപം ചന്നപ്പട്ടണയിൽ ഇന്ന് പുലർച്ചെയോടെയാണ്. ബസ് ചരക്ക് ലോറിക്ക് പിന്നിൽ ഇടിക്കുകയായിരുന്നു. ഡ്രൈവറും കണ്ടക്ടറും ഉൾപ്പെടെ 9 പേർക്ക് പരിക്കേറ്റു. ആറു പേര്‍ നിലവിൽ ചികിത്സയിലാണ്.
അമ്മായിയമ്മയുടെ കാറിൻ്റെ ടയർ കുത്തിക്കീറി മരുമകൻ. ഭാര്യ വിവാഹമോചനത്തിന് കേസ് നൽകിയ വിരോധത്തിലാണ് അക്രമം നടത്തിയത്. പെരിന്തട്ട സ്വദേശിനി ലീന സുകുമാരൻ്റെ കാറിൻ്റെ ടയറാണ് കുത്തിക്കീറിയത്.
കൂടത്തായി സെൻ്റ് മേരീസ് ഹൈസ്‌കൂളിൽ റാഗിങ്. ഒൻപതാം ക്ലാസ് വിദ്യാർത്ഥിനികളെ പത്താം ക്ലാസ് വിദ്യാർത്ഥിനികൾ ക്രൂരമായി മർദിക്കുകയായിരുന്നു. കളർ കോഡ് ഡ്രസിനെച്ചൊല്ലിയ തർക്കത്തെ തുടർന്നാണ് പത്താം ക്ലാസ് വിദ്യാർത്ഥിനികൾ ആക്രമണം നടത്തിയത്. ഹിബാ ഫാത്തിമ ഉൾപ്പെടെ നാല് വിദ്യാർത്ഥിനികൾക്ക് പരിക്ക്. ഹിബയുടെ ആരോഗ്യനില വഷളായതായി ബന്ധുക്കൾ ആരോപിച്ചു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് വിദ്യാർഥിനികളെ സസ്‌പെൻഡ് ചെയ്തു.
ജയിലിൽ മർദനമെന്ന് പരാതി. തടവുകാരൻ്റെ പരാതിയിൽ പ്രിസൺ ഓഫീസർക്കെതിരെ കേസെടുത്തു. ജലാലുദ്ദീൻ എന്ന തടവുകാരനാണ് പരാതി നൽകിയത്. ആശുപത്രിയിൽ കൊണ്ടുപോകാൻ പറഞ്ഞതിന് മർദിച്ചെന്നാണ് പരാതി. ഉദ്യോഗസ്ഥനെതിരെ കേസെടുത്തത് കോടതി നിർദേശപ്രകാരം.
കാന്തപുരത്തെ തള്ളി സിപിഐഎം ജനറൽ സെക്രട്ടറി എം.എ. ബേബി. മതങ്ങൾ നിർഭാഗ്യവശാൽ സ്‌ത്രീ തുല്യത അംഗീകരിയുന്നതിൽ വിമുഖത കാണിക്കുന്നു. കാന്തപുരത്തിൻ്റെ പ്രതികരണം അതിൻ്റെ ഭാഗമാണ്. ആർഎസ്എസും മോഹൻ ഭാഗവതും ഇതേ സ്വരത്തിൽ പറഞ്ഞിട്ടുണ്ടെന്നും എം.എ. ബേബി പറഞ്ഞു.
സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്ഇബി. 15 മിനിറ്റ് മുതൽ അരമണിക്കൂർ വരെയുള്ള സമയങ്ങളിൽ വൈദ്യുതി തടസപ്പെട്ടേക്കും.രാത്രി ഏഴു മണിമുതൽ 12 മണി വരെയുള്ള സമയങ്ങളിലാകും നിയന്ത്രണം. 600 മുതൽ 700 മെഗാ വാട്ടിന്റെ കുറവ് പീക്ക് സമയങ്ങളിൽ കേരളത്തിൽ ഉണ്ടെന്ന് കെഎസ്ഇബി അറിയിച്ചു.
വനിത ഏഷ്യ കപ്പിൽ സെമി ലക്ഷ്യമിട്ട് ഇന്ത്യ ഇന്നിറങ്ങും.രണ്ടാം മത്സരത്തിൽ എതിരാളികൾ ഹോങ്കോങാണ്. മത്സരം രാത്രി എട്ട് മണിക്കാണ്. ഇന്ത്യ-പാക് സൂപ്പർ പോരാട്ടം മറ്റന്നാൾ നടക്കും.
കെസിഎല്ലിലെ അവസാന സെമി ഫൈനലിസ്റ്റിനെ ഇന്നറിയാം. നിർണായക പോരാട്ടത്തിൽ കാലിക്കറ്റ് ഗ്ലോബ്സ്റ്റാഴ്സ്, ട്രിവാൻഡ്രം റോയൽസിനെ നേരിടും. ജയിച്ചാൽ കാലിക്കറ്റ് സെമിയിൽ. കാലിക്കറ്റ് തോറ്റാൽ കൊല്ലം സെമിയിൽ പ്രവേശിക്കും.
ബിസിസിഐയുടെ നിർണായക യോഗം ഇന്ന് മുംബൈയിൽ ചേരും. 2027 ഏകദിന ലോകകപ്പ് ലക്ഷ്യമിട്ടാണ് യോഗം ചേരുന്നത്. രോഹിത് ശർമയുടെ ഭാവിയിൽ തീരുമാനം ഉണ്ടയേക്കും. ഗൗതം ഗംഭീറിനും അജിത് അഗാർക്കറിനും ഇന്ന് നിർണായകം.
അധിനിവേശ വെസ്റ്റ് ബാങ്കിൽ ഇസ്രയേൽ ആക്രമണത്തിൽ രണ്ട് പലസ്തീനി യുവാക്കൾക്ക് ദാരുണാന്ത്യം. മരിച്ചത് പതിനേഴും പതിനെട്ടും വയസുള്ളവർ എന്ന് ആരോഗ്യമന്ത്രാലയം. സൈന്യം വെടിവെച്ച് കൊന്നത് എന്ന് റിപ്പോർട്ട്. സൈനികർക്ക് നേരെ കല്ലെറിഞ്ഞപ്പോൾ വെടിവെച്ചെന്ന് ഇസ്രയേൽ സൈന്യം വ്യക്തമാക്കി.
നേപ്പാൾ പ്രളയദുരന്തത്തിൽ മരണം 1200 കടന്നു. ഇനി കണ്ടെത്താനുള്ള 4800 പേരെ. കാണാതായവർക്കായി സൈന്യത്തിൻ്റെ നേതൃത്വത്തിൽ വ്യാപക തെരച്ചിൽ ആരംഭിച്ചു. പ്രഥമ പരിഗണന ഹൈഡ്രോ പവർ തുരങ്കങ്ങൾക്കുള്ളിൽ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താൻ. റോഡുകളും പാലങ്ങളും ഒലിച്ചുപോയതോടെ ഉൾഗ്രാമങ്ങൾ പൂർണ്ണമായും ഒറ്റപ്പെട്ട നിലയിലാണ്.
മെസി വിവാദത്തിൽ പ്രത്യേക അന്വേഷണസംഘത്തെ ഇന്ന് പ്രഖ്യാപിക്കും. ഉന്നത ഐപിഎസ് ഉദ്യോഗസ്ഥൻ്റെ നേതൃത്വത്തിൽ എസ്ഐടിയെ നിയോഗിക്കാൻ നീക്കം. വിജിലൻസിനൊപ്പം ക്രൈംബ്രാഞ്ച് സംഘത്തെയും ഉൾപ്പെടുത്താൻ സാധ്യത. കരാർ ഒപ്പിട്ടത് മുതൽ പണം കൈമാറ്റം വരെ അന്വേഷിക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം.
സെക്രട്ടറിയേറ്റ് മാർച്ചിൽ പൊലീസ് മർദിച്ചെന്ന് ആരോപിച്ച് ഇന്ന് സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ഒരുങ്ങി എസ്എഫ്ഐ. ജില്ലാ കേന്ദ്രങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പ്രതിഷേധമാർച്ച് നടത്തും. മുഖ്യമന്ത്രി വി.ഡി സതീശൻ്റെ കോലം കത്തിച്ച് പ്രതിഷേധിക്കാൻ വിദ്യാർഥികൾ.. പൊലീസ് പ്രകോപനമില്ലാതെ മർദ്ദിക്കുന്നെന്ന് എസ്എഫ്ഐ ആരോപിച്ചു.
കാന്തപുരത്തിൻ്റെ സ്ത്രീവിരുദ്ധ പരാമർശം ഇസ്ലാമിക ചരിത്രത്തിന് നിരക്കാത്തതെന്ന മുഖ്യമന്ത്രിയുടെ നിലപാടിൽ സമസ്ത എപി വിഭാഗത്തിന് കടുത്ത അതൃപ്തി. വി.ഡി. സതീശൻ തിരുത്തണം എന്ന് സമസ്ത. മുഖ്യമന്ത്രിയെ നേരിൽ കണ്ട് സമസ്ത എപി വിഭാഗം സെക്രട്ടറി അടക്കം നേതാക്കൾ. നിലപാട് വ്യക്തമാക്കാൻ ജിഫ്രി മുത്തുക്കോയ തങ്ങൾ ഇന്ന് മാധ്യമങ്ങളെ കണ്ടേക്കും.
ആലപ്പുഴ കൈചൂണ്ടി മുക്കിൽ ബൈക്ക് അപകടം രണ്ടു പേർക്ക് ദാരുണാന്ത്യം. ഇന്ന് പുലർച്ചയോടെ ആയിരുന്നു അപകടം. മരിച്ച യുവാക്കളെ തിരിച്ചറിഞ്ഞിട്ടില്ല. വാഹനം എങ്ങനെ യുവാക്കളുടെ കയ്യിൽ എത്തി എന്നതിലും സംശയം.