Source: Files
KERALA

EXCLUSIVE | ആസൂത്രണ ബോര്‍ഡിലെ പരീക്ഷാ ക്രമക്കേട്; ഉന്നത ഉദ്യോഗസ്ഥരുടെ അറസ്റ്റിലേക്ക് എസ്ഐടി

പരീക്ഷാ വിഭാഗത്തിലെ മൂന്ന് ഉന്നത ഉദ്യോഗസ്ഥരുടെ ഇടപെടലുകളില്‍ സംശയം

Author : ന്യൂസ് ഡെസ്ക്

സംസ്ഥാനത്തെ ആസൂത്രണ ബോർഡിലെ പരീക്ഷാ ക്രമക്കേടിൽ പിഎസ്‍സി ഉദ്യോഗസ്ഥരുടെ അറസ്റ്റ് ഉണ്ടാകും. വിശദമായ ചോദ്യം ചെയ്യലിനു പിന്നാലെ അറസ്റ്റിലേക്ക് കടക്കാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ നീക്കം. പരീക്ഷാ വിഭാഗത്തിലെ മൂന്ന് ഉന്നത ഉദ്യോഗസ്ഥരുടെ ഇടപെടലുകളില്‍ എസ്ഐടി സംശയം ഉന്നയിക്കുന്നുണ്ട്. പിഎസ്‌സി ചെയര്‍മാനും അംഗങ്ങളും സംശയനിഴലിലാണ്. ഉത്തരക്കടലാസുകൾ പരിശോധിച്ച് ഓൺ സ്ക്രീൻ മാർക്കിങ്ങിന്റെ ലോഗിൻ വിവരങ്ങൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പിഎസ്‌സി സെക്രട്ടറിക്ക് എസ്ഐടി മേധാവി കത്ത് നൽകിയിട്ടുണ്ട്. പിഎസ്‌സിക്കെതിരായ പരാതികളിൽ അന്വേഷണസംഘം വിപുലീകരിക്കാനാണ് തീരുമാനം.

SCROLL FOR NEXT