തിരുവനന്തപുരം: പൊലീസ് സേനയിലെ സ്ഥലംമാറ്റങ്ങളിൽ ഡിജിപി റവാഡ ചന്ദ്രശേഖർക്ക് പരാതിയുമായി കേരള പോലീസ് അസോസിയേഷൻ. സർക്കാർ ഉത്തരവുകളും പൊലീസ് മാന്വൽ നിർദേശങ്ങളും അട്ടിമറിച്ചാണ് സ്ഥലംമാറ്റമെന്ന് പരാതിയിൽ പറയുന്നു. ബാഹ്യ സമ്മർദങ്ങൾക്ക് വഴങ്ങിയുള്ള സ്ഥലംമാറ്റങ്ങൾ അടിയന്തരമായി നിർത്തിവയ്ക്കണമെന്നാണ് ഇവരുടെ ആവശ്യം.
സ്കൂൾ തുറന്ന ശേഷമുള്ള സ്ഥലംമാറ്റങ്ങൾ കുട്ടികളുടെ വിദ്യാഭ്യാസത്തെ ബാധിക്കുന്നു. അസുഖബാധിതർക്കും ഓട്ടിസം ബാധിച്ച കുട്ടികളുടെ രക്ഷിതാക്കൾക്കും ലഭിക്കേണ്ട പ്രത്യേക പരിഗണനയും അട്ടിമറിക്കുന്നു എന്നും കേരള പോലീസ് അസോസിയേഷൻ നൽകിയ പരാതിയിൽ പറയുന്നു.