തൃശൂർ: കലോത്സവത്തിൻ്റെ ആവേശത്തിലലിഞ്ഞ് ഓട്ടിസം സെൻ്ററിലെ കുട്ടികൾ. കൊടുങ്ങല്ലൂർ ബിആർസിയുടെ കീഴിലുള്ള ഓട്ടിസം സെൻ്ററിലെ 25 ഓളം കുട്ടികളാണ് സ്കൂൾ കലോത്സവ വേദികളിലെത്തിയത്.
ഭിന്നശേഷിക്കാർക്കായി ഗുജറാത്തിൽ സംഘടിപ്പിച്ച നാഷണൽ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ, എസ്എസ്കെ തൃശൂരിനെ പ്രതിനിധീകരിച്ച് ക്ലബ് ത്രോ വിഭാഗത്തിൽ സ്വർണമെഡൽ നേടിയ അഫ്താബും സംഘവുമാണ് കലോത്സവം കാണാനെത്തിയത്.