എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ മാറ്റമില്ല 
KERALA

എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ മാറ്റമില്ല; പരീക്ഷാഫലം വെള്ളിയാഴ്ച

പരീക്ഷാഫലം സംബന്ധിച്ച് വിദ്യാഭ്യാസ ഡയറക്ടർ ചീഫ് സെക്രട്ടറിയുമായി ആശയവിനിമയം നടത്തി

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷ ഫലപ്രഖ്യാപനം വെള്ളിയാഴ്ട തന്നെ. പ്രഖ്യാപന തീയതിയിൽ മാറ്റം ഉണ്ടാകില്ലെന്നാണ് വിവരം. ഇത് സംബന്ധിച്ച് വിദ്യാഭ്യാസ ഡയറക്ടർ ചീഫ് സെക്രട്ടറിയുമായി ആശയവിനിമയം നടത്തി.

ഇന്ന് ചേരുന്ന പരീക്ഷാ ബോർഡ് യോഗത്തിന് ശേഷം അന്തിമ തീരുമാനമാകും. ഈ മാസം 15ന് ഫലം പ്രസിദ്ധീകരിക്കുമെന്നാണ് മുൻ വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി പറഞ്ഞത്.

ഇതേ തീയതിയിൽ തന്നെ ഫലം പ്രഖ്യാപിക്കാനുള്ള നീക്കമാണ് നടക്കുന്നത്. തുടർ നടപടി പൂർത്തിയാക്കി വെള്ളിയാഴ്ച ഫലം പ്രഖ്യാപിക്കാനുള്ള ഒരുക്കങ്ങൾ പരീക്ഷാഭവനും പൂർത്തിയാക്കിയിട്ടുണ്ട്.

SCROLL FOR NEXT