തിരുവനന്തപുരം: സംസ്ഥാന സ്കൂൾ ഒളിംപിക്സിന് ട്രാക്കുണരുന്നു. അറുപത്തിയേഴാമത് സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് തിരിതെളിയിച്ച് ഫുട്ബോൾ ഇതിഹാസം ഐ.എം. വിജയൻ. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയോടൊപ്പമാണ് ഐഎം വിജയൻ ദീപശിഖ തെളിയിച്ചത്. സ്കൂൾ ഒളിംപിക്സിന്റെ ഔദ്യോഗിക ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് പകരം ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ നിർവഹിച്ചു. വർണാഭമായ വിദ്യാർഥികളുടെ മാർച്ച് പാസ്റ്റോടെയാണ് സ്കൂൾ ഒളിംപിക്സിന് തുടക്കമായിരിക്കുന്നത്.
നാളെ മുതൽ മത്സരങ്ങൾ ആരംഭിക്കും. 20,000ത്തിലധികം കുട്ടി താരങ്ങളാണ് ഇത്തവണ സ്കൂൾ ഒളിംപിക്സിൽ മത്സരിക്കുന്നത്.