തിരുവനന്തപുരം: കേരള സർവകലാശാലയിലെ അടുത്ത സിൻഡിക്കേറ്റ് യോഗത്തിന് മുൻപ് നിർണായക നീക്കവുമായി വിസി മോഹനൻ കുന്നുമ്മൽ. സിൻഡിക്കേറ്റ് റൂമിൽ സിസിടിവി ക്യാമറ സ്ഥാപിക്കും. സിൻഡിക്കേറ്റ് യോഗങ്ങൾ സിസിടിവി വഴി റെക്കോർഡ് ചെയ്യാനും തീരുമാനം.
സിസിടിവി സജ്ജീകരിക്കാനുള്ള നടപടികൾ വി.സി ഡോ. മോഹനൻ കുന്നുമ്മൽ സ്വീകരിച്ചിട്ടുണ്ട്. നവംബർ ഒന്നിനാണ് അടുത്ത സിൻഡിക്കേറ്റ് യോഗം ചേരുന്നത്. ഈ യോഗത്തിനു മുൻപ് സിസിടിവി ക്യാമറകൾ സ്ഥാപിക്കാനാണ് തീരുമാനം.