മഴ മുന്നറിയിപ്പ് 
KERALA

വടക്കന്‍ കേരളത്തില്‍ പേമാരി; അഞ്ച് ജില്ലകള്‍ക്ക് റെഡ് അലേർട്ട്; നാളെയും പരക്കെ മഴയ്ക്ക് സാധ്യത

ജൂലൈ 24ഓടെ വടക്കൻ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം രൂപപ്പെടാനും സാധ്യതയുണ്ട്

Author : ന്യൂസ് ഡെസ്ക്

കൊച്ചി: അറബിക്കടലില്‍ കേരള തീരത്ത് മേഘ രൂപീകരണം സജീവമായ സാഹചര്യത്തില്‍ കേരളത്തിൽ ഇന്നും നാളെയും പരക്കെ മഴയ്ക്ക് സാധ്യത. ജൂലൈ 24ഓടെ വടക്കൻ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം രൂപപ്പെടാനും സാധ്യതയുണ്ട്. പടിഞ്ഞാറൻ പസഫിക് സമുദ്രത്തിൽ വിഫ ചുഴലിക്കാറ്റും രൂപപ്പെട്ടിട്ടുണ്ട്.

സംസ്ഥാനത്ത് 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയില്‍ കാറ്റിനും സാധ്യത പ്രവചിച്ചിട്ടുണ്ട്. അതിതീവ്ര മഴ മുന്നറിയിപ്പ് നിലനില്‍ക്കുന്നതിനാല്‍ കണ്ണൂര്‍, കാസര്‍ഗോഡ്, വയനാട്, ജില്ലകളിലെയും കോഴിക്കോട് ജില്ലയിലെ വടകര താലൂക്കിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധിയാണ്. മത്സ്യത്തൊഴിലാളികള്‍ക്കും തീരദേശവാസികള്‍ക്കും ജാഗ്രത നിര്‍ദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.

വടക്കന്‍ ജില്ലകളില്‍ മഴ കനക്കുമെന്നാണ് റിപ്പോർട്ട്. കണ്ണൂര്‍, കാസര്‍ഗോഡ്, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ ഇന്ന് റെഡ് അലേര്‍ട്ട്. പാലക്കാട്, തൃശൂര്‍ എറണാകുളം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലേട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തെക്ക് പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിനു മുകളിലെ ന്യൂനമര്‍ദ്ദം ശക്തമായി തുടരുകയാണ്.

SCROLL FOR NEXT