KERALA

18 മാസത്തെ കുടിശിക നല്‍കുമെന്ന് ഉറപ്പ്; സമരം താത്കാലികമായി അവസാനിപ്പിച്ച് കെജിഎംസിടിഎ

വകുപ്പ് സെക്രട്ടറി നല്‍കിയ ഉറപ്പിലാണ് ഡോക്ടര്‍മാര്‍ ഒരാഴ്ചത്തേക്കാണ് സമരം അവസാനിപ്പിക്കുന്നത്.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ സമരം താല്‍ക്കാലികമായി അവസാനിപ്പിച്ച് കെജിഎംസിടിഎ. 18 മാസത്തെ കുടിശിക സര്‍ക്കാര്‍ നല്‍കുമെന്ന ഉറപ്പിന്മേലാണ് താല്‍ക്കാലികമായി സമരം അവസാനിപ്പിക്കുന്നത്.

ആരോഗ്യവകുപ്പ് സെക്രട്ടറി 10 ദിവസത്തെ സാവകാശം തേടിയിട്ടുണ്ട്. വകുപ്പ് സെക്രട്ടറി നല്‍കിയ ഉറപ്പിൽ ഒരാഴ്ചത്തേക്കാണ് ഡോക്ടര്‍മാര്‍ സമരം അവസാനിപ്പിക്കുന്നത്. തസ്തിക സൃഷ്ടിക്കുന്നതിനുള്ള ഫയലുകളില്‍ സര്‍ക്കാര്‍ ഇടപെട്ടതും നിര്‍ണായകമായി.

SCROLL FOR NEXT