കളിപ്പാട്ടത്തിൽ നിന്ന് രാജവെമ്പാലയെ പിടികൂടി Source: News Malayalam 24x7
KERALA

കളിപ്പാട്ടത്തിനടിയിൽ രാജവെമ്പാല; പിടികൂടിയത് ടോയ് കാറിനുള്ളിൽ നിന്ന്

ഇലക്‌ട്രോണിക് ടോയ് കാറിൻ്റെ അടിയിലാണ് രാജവെമ്പാലയെ കണ്ടെത്തിയത്.

Author : ന്യൂസ് ഡെസ്ക്

കളിപ്പാട്ടത്തിൽ നിന്ന് രാജവെമ്പാലയെ പിടികൂടി. കണ്ണൂർ ചെറുവാഞ്ചേരി സ്വദേശി ശ്രീജിത്തിൻ്റെ വീട്ടിൽ നിന്നാണ് പാമ്പിനെ പിടികൂടിയത്. ഇലക്‌ട്രോണിക് ടോയ് കാറിൻ്റെ അടിയിലാണ് രാജവെമ്പാലയെ കണ്ടെത്തിയത്. സർപ്പ വളണ്ടിയർ ബിജിലേഷ്‌ കോടിയേരിയാണ് പാമ്പിനെ പിടികൂടിയത്

ഇന്നലെ രാത്രിയോടെയാണ് പാമ്പിനെ പിടികൂടിയത്. കാറിനുള്ളിൽ നിന്നും അസ്വാഭാവികമായ ചില ശബ്‌ദം കേട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പാമ്പിനെ കണ്ടെത്തിയത്. ഏകദേശം എട്ടടിക്ക് മുകളിൽ നീളമുള്ള പാമ്പിനെയാണ് കണ്ടെത്തിയത്.

SCROLL FOR NEXT