KERALA

ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ്: പ്രതി ജ്യോതി ബാബുവിന് ജാമ്യം നല്‍കരുതെന്ന് കെ.കെ. രമ സുപ്രീം കോടതിയിൽ

ജാമ്യാപേക്ഷയെ എതിര്‍ക്കാന്‍ സര്‍ക്കാരിനെ നിര്‍ബന്ധിക്കാനാവില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി

Author : ന്യൂസ് ഡെസ്ക്

വടകര: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി ജ്യോതി ബാബുവിന് ജാമ്യം നല്‍കരുതെന്ന് കെ.കെ.രമ. സുപ്രീം കോടതിയിലാണ് കെ.കെ. രമ ജാമ്യാപേക്ഷയെ എതിര്‍ത്ത് നിലപാട് അറിയിച്ചത്. ജാമ്യാപേക്ഷയെ എതിര്‍ക്കാന്‍ സര്‍ക്കാരിനെ നിര്‍ബന്ധിക്കാനാവില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. എന്നാൽ ജാമ്യാപേക്ഷയെ എതിര്‍ത്ത് സത്യവാങ്മൂലം നല്‍കാന്‍ കെ.കെ. രമയ്ക്ക് സാവകാശം നല്‍കിയിട്ടുണ്ട്.

ഭരണകക്ഷിയില്‍പ്പെട്ട ജ്യോതിബാബുവിന്റെ ജാമ്യാപേക്ഷയെ സര്‍ക്കാര്‍ എതിര്‍ക്കുന്നില്ലെന്നാണ് കെ.കെ. രമ അറിയിച്ചത്. ജാമ്യാപേക്ഷയെ എതിര്‍ക്കാനുള്ള ചുമതല സര്‍ക്കാരിന്റെ ചുമലില്‍ വയ്ക്കരുതെന്നും കോടതി പറഞ്ഞു. ജ്യോതിബാബുവിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി അടുത്ത തിങ്കളാഴ്ചത്തേക്ക് മാറ്റി.

SCROLL FOR NEXT