കെ.എൻ. ബാലഗോപാൽ 
KERALA

"ദുർബല വിഭാഗങ്ങൾക്കുള്ള പദ്ധതികൾ വെട്ടിച്ചുരുക്കിയേക്കും"; ബജറ്റിൽ ആശങ്ക പ്രകടിപ്പിച്ച് കെ.എൻ. ബാലഗോപാൽ

ബജറ്റിൽ സ്വകാര്യവൽക്കരണം വലിയ രീതിയിൽ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാന ബജറ്റിന് മുൻപേ ആശങ്ക പങ്കുവച്ച് മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ. ദുർബല വിഭാഗങ്ങൾക്കുള്ള പദ്ധതികളിൽ വെട്ടിച്ചുരുക്കം ഉണ്ടാകാൻ സാധ്യത. സ്വകാര്യവൽക്കരണം വലിയ രീതിയിൽ ഉണ്ടാകും. നിലവിലുള്ള പദ്ധതികൾ ഒന്നും വെട്ടിക്കുറയ്ക്കാൻ പാടില്ലെന്നും കെ.എൻ. ബാലഗോപാൽ പറഞ്ഞു.

ജിഎസ്ടിയിൽ 2000 കോടി അധികം ലഭിച്ചിട്ടുണ്ട്. വരും കാലങ്ങളിൽ പതിനായിരം കോടി ലഭിക്കും. സ്ത്രീ സുരക്ഷാ പെൻഷൻ മുടങ്ങിയത് പണമില്ലാത്തത് കൊണ്ടല്ലെന്നും മുൻ ധനമന്ത്രി പറഞ്ഞു. മാർച്ചിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ ഒരു പേപ്പർ പോലും നീക്കാൻ കഴിയുമായിരുന്നില്ല. ക്ഷേമ പെൻഷൻ നൽകിയത് നേരത്തെ ഉത്തരവ് ഇറക്കിയതിനാൽ എന്നും അദ്ദേഹം പറഞ്ഞു.

സൗജന്യ വനിതാ യാത്ര എല്ലാ ബസുകളിലും എന്നാണ് നേരത്തെ യുഡിഎഫ് പറഞ്ഞിരുന്നത്. കണ്ണിൽ പൊടിയിടുന്ന നടപടിയാണ് സർക്കാർ ഇപ്പോൾ സ്വീകരിച്ചിരിക്കുന്നതെന്നും കെ.എൻ. ബാലഗോപാൽ ആരോപിച്ചു. കിഫ്ബിയെ തകർക്കും എന്ന പ്രതീക്ഷയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കിഫ്ബിയെ ഉൾപ്പെടെ രാഷ്ട്രീയമായി ആക്രമിച്ച ആളുകൾ ഇപ്പോൾ മിണ്ടുന്നില്ല. കാര്യങ്ങൾ പഠിച്ച് മന്ത്രിമാർ മുന്നോട്ട് പോകും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുൻ ധനമന്ത്രി പറഞ്ഞു.

SCROLL FOR NEXT