കെഎൻഎം മർകസുദഅവ Source: Facebook
KERALA

"മുസ്ലീം ജനപ്രാതിനിധ്യം കുറയ്ക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബോധപൂര്‍വം ശ്രമിക്കുന്നു"; ആരോപണവുമായി കെഎന്‍എം മര്‍കസുദഅവ

മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളില്‍ വാര്‍ഡുകള്‍ വെട്ടിച്ചുരുക്കാന്‍ ശ്രമിച്ചത് ഗൗരവതരമായി കാണാന്‍ രാഷ്ട്രീയ നേതൃത്വങ്ങള്‍ തയ്യാറാവണമെന്നാണ് കെഎൻഎമ്മിൻ്റെ ആവശ്യം

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട്: സംസ്ഥാനത്ത് മുസ്ലീം ജനപ്രാതിനിധ്യം കുറക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബോധപൂര്‍വം ശ്രമിക്കുന്നുവെന്ന ആരോപണവുമായി കെഎന്‍എം മര്‍കസുദഅവ. മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളില്‍ വാര്‍ഡുകള്‍ വെട്ടിച്ചുരുക്കാന്‍ ശ്രമിച്ചത് ഗൗരവതരമായി കാണാന്‍ രാഷ്ട്രീയ നേതൃത്വങ്ങള്‍ തയ്യാറാവണമെന്നാണ് കെഎൻഎമ്മിൻ്റെ ആവശ്യം. മുസ്ലീം പ്രാതിനിധ്യം എടുത്ത് കളയാനുള്ള സംഘപരിവാര്‍ ഗൂഢ പദ്ധതിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചട്ടുകമായി വര്‍ത്തിക്കുകയാണെന്നും കെ.എന്‍.എം മര്‍കസുദഅവ ആരോപിച്ചു.

കെഎൻഎം മർകസുദഅവയുടെ കോഴിക്കോട് നടന്ന സംസ്ഥാന സെക്രട്ടറിയേറ്റിലാണ് വിമർശനം. അപ്രഖ്യാപിത മുസ്ലീം വംശഹത്യക്ക് വഴിയൊരുക്കുന്നതിനെതിരെ രാഷ്ട്രീയ നേതൃത്വങ്ങള്‍ മൗനം വെടിയണമെന്നാണ് കെഎൻഎം മര്‍കസുദഅവയുടെ ആവശ്യം. കോഴിക്കോട് കോര്‍പ്പറേഷനിലും ഭീമാ പള്ളിയിലുമെല്ലാം മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളില്‍ വാര്‍ഡുകള്‍ വെട്ടിച്ചുരുക്കാന്‍ ശ്രമിച്ചത് ഗൗരവതരമായി കാണണമെന്ന് സംഘടന ആവശ്യപ്പെടുന്നു.

വര്‍ഷങ്ങളായി ജനിച്ച മണ്ണില്‍ സ്വസ്ഥമായി ജീവിക്കാന്‍ കഴിയാതെ നിരന്തര കൂട്ടക്കുരുതികള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന പലസ്തീന്‍ ജനതയോട് ഐക്യ ദാര്‍ഢ്യം പ്രകടിപ്പിക്കുന്നത് പോലും വര്‍ഗീയവത്കരിക്കപ്പെടുന്നത് ലജ്ജാകരമാണ്. കാസര്‍കോഡ് കുംബള ഹൈസ്‌കൂളിലും മറ്റിടങ്ങളിലും പലസ്തീന്‍ ഐക്യദാര്‍ഢ്യ പരിപാടികള്‍ തടസ്സപ്പെടുത്തിയ അധ്യാപകരെയും പൊലീസുകാരെയും സര്‍വീസില്‍ നിന്ന് നീക്കം ചെയ്യണമെന്നും കെഎന്‍എം മര്‍കസുദഅവ ആവശ്യപ്പെട്ടു.

SCROLL FOR NEXT