കൊല്ലം: സംസ്ഥാനത്ത് വീണ്ടും പൊലീസ് മർദനമെന്ന് പരാതി. ഹെൽമെറ്റ് ധരിക്കാത്തതിൻ്റെ പേരിൽ എഴുകോൺ എസ്ഐ ചന്ദ്രകുമാറാണ് യുവാവിനെ മർദിച്ചത്. ഇന്ന് രാവിലെ 10 മണിക്ക് എഴുകോൺ പവിത്രേശ്വരം ക്ഷേത്രത്തിന് സമീപത്ത് വച്ചായിരുന്നു സംഭവം. പരിക്കേറ്റ ദേവനാരായണൻ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്.