KERALA

കൊല്ലത്ത് രോഗി നഴ്സിംഗ് അസിസ്റ്റന്റിനെ ആക്രമിച്ച സംഭവം; ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്ത് പൊലീസ്

ഇന്ന് രാവിലെയാണ് ആശുപത്രിയിലെ നഴ്സിംഗ് അസിസ്റ്റന്റ് സുരേഷ് ബാബുവിനെ നേരെ ആക്രമണം ഉണ്ടായത്

Author : ന്യൂസ് ഡെസ്ക്

കൊല്ലം: കൊല്ലത്ത് ജില്ലാ ആശുപത്രിയിൽ രോഗി നഴ്സിംഗ് അസിസ്റ്റന്റിനെ ആക്രമിച്ചതിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്ത് ഈസ്റ്റ് പൊലീസ്. രോഗിയായ സെബാസ്റ്റ്യനെതിരെയാണ് കേസ്. ആരോഗ്യ പ്രവർത്തകർക്ക് നേരയുള്ള അക്രമം തടയുന്നതിനുള്ള വകുപ്പുകളും കൂട്ടിച്ചേർത്തിട്ടുണ്ട്. എഫ്ഐആറിന്റെ പകർപ്പ് ന്യൂസ് മലയാളത്തിന് ലഭിച്ചു.

മറ്റ് രോഗികൾക്ക് ബുദ്ധിമുട്ടുണ്ടാകുന്ന തരത്തിൽ നടക്കുകയും ബഹളം വെക്കുകയും ചെയ്ത പ്രതിയെ കട്ടിലിൽ കിടത്തിയതിന്റെ വിരോധത്തിലാണ് ആക്രമണമെന്ന് എഫ്ഐആറിൽ പറയുന്നു. ഇന്ന് രാവിലെയാണ് ആശുപത്രിയിലെ നഴ്സിംഗ് അസിസ്റ്റന്റ് സുരേഷ് ബാബുവിനെ നേരെ ആക്രമണം ഉണ്ടായത്. തലയ്ക്കും കഴുത്തിനും ഗുരുതരമായി പരിക്കേറ്റ ഇയാൾ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

SCROLL FOR NEXT