കൊല്ലം: തദ്ദേശ തെരഞ്ഞെടുപ്പിലെ യുഡിഎഫ് വിജയത്തിന് പിന്നാലെ ഇരവിപുരം നിയമസഭാ സീറ്റിൽ അവകാശവാദമുന്നയിച്ച മുസ്ലിം ലീഗിനെ പരിഹസിച്ച് ആർഎസ്‌പി. ആളില്ലാത്തവരാണ് ഇരവിപുരം സീറ്റ് ആവശ്യപ്പെടുന്നതെന്നാണ് ആർഎസ്‌പി ആരോപണം. നാലും മൂന്നും ഏഴ് പേരാണ് ജില്ലയിലുള്ളതെന്നും സീറ്റ് ചോദിക്കുന്ന ലീഗിന് നാണം വേണെന്നും ആർഎസ്‌പി കേന്ദ്ര സെക്രട്ടറിയേറ്റംഗം എ.എ. അസീസ് പറഞ്ഞു.
പക്വതയില്ലാത്തവരാണ് ജില്ലയിലെ ലീഗിനെ നയിക്കുന്നതെന്നാണ് ആർഎസ്‌പി നേതാവിൻ്റെ വിമർശനം. ഇരവിപുരത്ത് ആർഎസ്‌പി തന്നെ മത്സരിക്കും. തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പോലും ലീഗിന് ആളില്ല. കോർപ്പറേഷനിലേക്ക് അഞ്ച് സീറ്റ് നൽകിയപ്പോൾ മൂന്ന് സീറ്റ് തിരികെ നൽകിയെന്നും എ.എ. അസീസ് പറയുന്നു.
അടുത്ത മാസം ആർഎസ്‌പി സെക്രട്ടറിയേറ്റിൽ സ്ഥാനാർഥിയെ സംബന്ധിച്ച് ആലോചന നടത്തുമെന്ന് എ.എ. അസീസ് വ്യക്തമാക്കി. പി.കെ.കെ.ബാവ ജയിച്ചതല്ലാതെ മറ്റാരും ഇരവിപുരത്ത് ലീഗിൽ ജയിച്ചിട്ടില്ല. മുസ്ലീം ലീഗിന്റെ സംസ്ഥാന നേതാക്കളെ പരാജയപ്പെടുത്തിയത് ആർഎസ്‌പിയാമെന്നും അസീസ് പറഞ്ഞു.