KERALA

രോഗശാന്തിയുടെ മറവിലെ ലൈംഗികാതിക്രമം: പ്രതി മുഹമ്മദ് നിയാസിന്റെ ഓച്ചിറയിലെ മതപഠനശാല അടപ്പിച്ചു

ഇയാളുടെ സാമ്പത്തിക ഇടപാടുകളും നിലവില്‍ അന്വേഷണത്തിന്റെ പരിധിയിലുണ്ട്.

Author : ന്യൂസ് ഡെസ്ക്

കൊല്ലം: രോഗശാന്തിയുടെ മറവില്‍ ലൈംഗികാതിക്രമം നടത്തിയ കേസില്‍ പ്രതി മുഹമ്മദ് നിയാസ് ജൗഹരിയുടെ ഓച്ചിറയിലെ മതപഠനശാല അടപ്പിച്ചു. എട്ട് പെണ്‍കുട്ടികള്‍ ഉള്‍പ്പടെ 40 വിദ്യാര്‍ഥികള്‍ താമസിച്ച് പഠിച്ചിരുന്ന കേന്ദ്രമാണ് അടച്ചത്. പൊലീസും ഐസിഡിഎസ് ഉദ്യോഗസ്ഥരും പഞ്ചായത്തും ചേര്‍ന്നാണ് മത പഠന കേന്ദ്രം അടപ്പിച്ചത്.

ഇതിനിടെ പ്രതിയുടെ ഫോണില്‍ നിന്ന് ഇരയായ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുന്നതിന്റെ സന്ദേശങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചു. തെറ്റുസംഭവിച്ചു എന്ന് കുറ്റസമ്മതം നടത്തുന്നതും, ആരെയും പേടിയില്ലെന്ന് പറയുന്നതുമായ സന്ദേശങ്ങളാണ് കണ്ടെത്തിയത്. ഇയാളുടെ സാമ്പത്തിക ഇടപാടുകളും നിലവില്‍ അന്വേഷണത്തിന്റെ പരിധിയിലുണ്ട്.

ഒന്നിലധികം ഫോണുകള്‍ നിയാസ് ഉപയോഗിച്ചിരുന്നു. എല്ലാ ഫോണുകളും ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കും. എല്ലാ തെളിവുകളും ശേഖരിച്ച ശേഷമാണ് അറസ്റ്റിലേക്ക് പോയതെന്നും കരുനാഗപ്പള്ളി പൊലീസ് പറഞ്ഞു.

പ്രതി ആ പ്രദേശത്ത് വാങ്ങിയ വസ്തുവകകള്‍, നടത്തിയ സാമ്പത്തിക ഇടപാടുകള്‍ എന്നിവ അന്വേഷണത്തിന്റെ പരിധിയിലേക്ക് കൊണ്ടുവന്നു.

SCROLL FOR NEXT