പത്തനംതിട്ട: കോന്നി എൽഡിഎഫ് സ്ഥാനാർഥി കെ.യു. ജനീഷ് കുമാറിന് പെരുന്നാൾ വിരുന്ന് നൽകിയതിന് മുസ്ലീം ലീഗ് നേതാവിനെതിരെ പാർട്ടി നടപടി. കോന്നി മണ്ഡലം പ്രസിഡൻ്റ് കുമ്മണ്ണൂർ സാദിഖിനെയാണ് ചുമതലകളിൽ നിന്നും നീക്കിയത്. മുസ്ലീം ലീഗ് സംസ്ഥാന നേതൃത്വത്തിൻ്റെ നിർദേശ പ്രകാരമാണ് നടപടി.
പെരുന്നാൾ ദിവസം ജനീഷ് കുമാറിന് സിദ്ദിഖ് വീട്ടിൽ പെരുന്നാൾ വിരുന്ന് ഒരുക്കിയിരുന്നു. അതിൻ്റെ ദൃശ്യങ്ങൾ കുമ്മണ്ണൂർ സാദിഖ് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു. ഇത് ചൂണ്ടിക്കാട്ടിയാണ് പാർട്ടി വിരുദ്ധ നടപടികൾ ചൂണ്ടിക്കാട്ടി മുസ്ലീം ലീഗ് സംഘടനാ നടപടിയെടുക്കുന്നത്. കോന്നിയിലെ മുസ്ലീം ലീഗ് പ്രവർത്തകരടക്കം പരാതി നൽകിയെന്നും നേതൃത്വം വിശദീകരിക്കുന്നുണ്ട്.