KERALA

കക്കാടംപൊയിലില്‍ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞു; ഒരു മരണം; 7 പേര്‍ ആശുപത്രിയില്‍

നിയന്ത്രണം നഷ്ടപ്പെട്ട ഓപ്പണ്‍ ജീപ്പ് താഴ്ച്ചയിലേക്ക് മറിയുകയായിരുന്നു

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട്: കൂടരഞ്ഞി- കക്കാടംപൊയില്‍ റൂട്ടില്‍ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു. നിയന്ത്രണം നഷ്ടപ്പെട്ട ഓപ്പണ്‍ ജീപ്പ് താഴ്ചയിലേക്ക് മറിയുകയായിരുന്നു. അപകടത്തില്‍ ഏഴ് പേര്‍ക്ക് പരിക്കേറ്റു.

പരിക്കേറ്റവരെ കോഴിക്കോട് കെഎംസിടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മാറാട് സ്വദേശികളായ യുവാക്കളാണ് ജീപ്പിലുണ്ടായിരുന്നത്. നാട്ടുകാര്‍ ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. കക്കാടംപൊയിലില്‍ വിനോദ സഞ്ചാരത്തിന് എത്തിയവരാണ് അപകടത്തില്‍ പെട്ടത്.

തിരിച്ച് മടങ്ങുന്ന വഴിയാണ് അപകടമുണ്ടായത്.

SCROLL FOR NEXT