കോട്ടയം: കെഎസ്ഇബി ഭരണങ്ങാനം സെക്ഷൻ ഓഫീസിൽ പരാതി പറയാൻ എത്തിയ ഉപഭോക്താവും ജീവനക്കാരനും തമ്മിൽ വാക്കേറ്റം. പരാതിക്കാരൻ അതുലും ഉദ്യോഗസ്ഥരും തമ്മിലാണ് വാക്കേറ്റമുണ്ടായത്. വീടിന് സമീപത്തെ വൈദ്യുതി ലൈനിലേക്ക് മരം വീണത് സംബന്ധിച്ച് പരാതി നൽകിയിരുന്നു. എന്നാൽ ഇതിൽ തുടർനടപടി ഉണ്ടാകാത്ത തുടർന്ന് അതുൽ ഭാര്യയുമായി ഓഫീസിൽ എത്തിയതായിരുന്നു.
ഓഫീസ് സമയം കഴിഞ്ഞെന്നും പിന്നീടാകാമെന്ന് അറിയിച്ചതോടെയാണ് തർക്കം ഉണ്ടായത്. പലതവണ പരാതി പറഞ്ഞു മടുത്തെന്നും നടപടി ഉണ്ടാകണമെന്നും യുവാവ് ആവശ്യപ്പെട്ടു. ഷോക്കടിക്കില്ലെന്നാണ് ഉദ്യോഗസ്ഥരുടെ നിലപാടെങ്കിലും അത് എഴുതി നൽകണമെന്ന് യുവാവ് ആവശ്യപ്പെട്ടു. ഇതേതുടർന്ന് ജീവനക്കാരനുമായി വാക്കേറ്റം ഉണ്ടാവുകയായിരുന്നു.