പ്രതീകാത്മക ചിത്രം X/ Kerala Rain
KERALA

കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

കാലവർഷ കെടുതി കാരണം കുട്ടനാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് (02-06-25) അവധിയായിരിക്കും.

Author : ന്യൂസ് ഡെസ്ക്

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് (02-06-25) അവധി പ്രഖ്യാപിച്ച് കളക്ടർ. ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന സ്കൂളുകളിലെ പ്രവേശനോത്സവം ക്യാമ്പ് അവസാനിക്കുന്നതിൻ്റെ അടുത്ത പ്രവൃത്തി ദിവസം നടത്താം. സ്കൂൾ പരിസരത്തും ക്ലാസ് മുറികളിലും ശുചിമുറികളിലും ഇഴജന്തുക്കളുടെയും മറ്റും ശല്യം ഇല്ലെന്ന് ഉറപ്പാക്കണമെന്നും കളക്ടറുടെ ഉത്തരവിൽ പറയുന്നു.

കാലവർഷ കെടുതി കാരണം കുട്ടനാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയായിരിക്കും. പുതിയ അധ്യയന വർഷത്തിലെ ആദ്യ അവധിയാണ് കുട്ടനാട്ടിൽ പ്രഖ്യാപിച്ചിരിക്കുന്നത്. കുട്ടനാട് താലൂക്കിലേയും പുറക്കാട് പഞ്ചായത്തിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി ആയിരിക്കുമെന്നാണ് അറിയിപ്പ്.

കോട്ടയം ജില്ലയിൽ 66 ദുരിതാശ്വാസ ക്യാമ്പുകളാണുള്ളത്. 679 കുടുംബങ്ങൾ ക്യാമ്പുകളിൽ തുടരുന്നുണ്ട്. ആകെ 2289 പേരാണ് ഈ ക്യാമ്പുകളിലുള്ളത്. 995 സ്ത്രീകളും 925 പുരുഷന്മാരും 369 കുട്ടികളും ജില്ലയിലെ വിവിധ ക്യാമ്പുകളിൽ തുടരുന്നുണ്ട്.

SCROLL FOR NEXT