വിദ്യാർഥികളുടെ സിസിടിവി ദൃശ്യങ്ങൾ Source: News Malayalam 24x7
KERALA

കൂട്ടുകാരോട് പിണങ്ങി; കോഴിക്കോട് കോളേജ് വിദ്യാർഥി ടിപ്പറിന് മുന്നിൽ ചാടി

കോഴിക്കോട് കളന്തോട് MES കോളേജ് വിദ്യാർഥിയാണ് ടിപ്പറിന് മുന്നിലേക്ക് ചാടിയത്.

Author : ന്യൂസ് ഡെസ്ക്

കൂട്ടുകാരോടൊപ്പം സംസാരിച്ചു കൊണ്ടിരിക്കെ പിണങ്ങി പോയ വിദ്യാർഥി ടിപ്പറിന് മുൻപിലേക്ക് ചാടി. കോഴിക്കോട് കളന്തോട് MES കോളേജ് വിദ്യാർഥിയാണ് ടിപ്പറിന് മുന്നിലേക്ക് ചാടിയത്.

ടിപ്പർ ഡ്രൈവറുടെ കൃത്യമായ ഇടപെടൽ കാരണം വിദ്യാർഥി വലിയ പരിക്കില്ലാതെ രക്ഷപ്പെട്ടു. കട്ടാങ്ങൽ പെട്രോൾ പമ്പിന് സമീപമാണ് സംഭവം. വിദ്യാർഥി സംസാരിക്കുന്നതിന്റെയും വാഹനത്തിലേക്ക് ചാടുന്നതും സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. എന്നാൽ ഈ കുട്ടികളെ ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നാണ് കോളേജ് അധികൃതർ നൽകുന്ന വിശദീകരണം.

SCROLL FOR NEXT