കോഴിക്കോട്: ജില്ലയെ സാമ്പത്തിക സൈബർ ഹോട്സ്പോട്ടായി പ്രഖ്യാപിച്ചു. ദക്ഷിണേന്ത്യയിൽ സാമ്പത്തിക തട്ടിപ്പ് കേസുകളിൽ കോഴിക്കോട് ജില്ല ഏഴാം സ്ഥാനത്താണ്. ഇതിനുപിന്നാലെയാണ് നടപടി. സൈബർ രംഗത്ത് അന്വേഷണം വിപുലമാക്കാനുള്ള തയ്യാറെടുപ്പിലാണ് ആഭ്യന്തര വകുപ്പ്.
അതേസമയം, സൈബർ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കേസിൽ കൂടുതലും പ്രതികൾ സംസ്ഥാനത്ത് നിന്നുമാണെന്ന് കഴിഞ്ഞദിവസം പൊലീസ് വ്യക്തമാക്കിയിരുന്നു. സൈബർ കുറ്റകൃത്യങ്ങൾ തടയാൻ കേരള പൊലീസ് നടത്തുന്ന ഓപ്പറേഷൻ സൈ ഗണ്ടിൽ ഇതുവരെ 263 പേരെ അറസ്റ്റുചെയ്തത്. കോഴിക്കോട് ജില്ലയിലാണ് ഏറ്റവും കൂടുതൽ കേസുകൾ എടുത്തിരിക്കുന്നതെന്നും എഡിജിപി എസ്. ശ്രീജിത്ത് വ്യക്തമാക്കിയിരുന്നു.
300 കോടിയിൽ അധികം രൂപയാണ് സംസ്ഥാനത്ത് സൈബർ തട്ടിപ്പുകളിൽ നഷ്ടപ്പെട്ടത്. കുറ്റകൃത്യങ്ങൾക്കായി ഉപയോഗിച്ച അക്കൗണ്ടുകൾ ഇതിനോടകം തന്നെ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വിവിധ കേസുകളിലായി 382ൽ അധികം എഫ്ഐആറുകൾ ആണ് രജിസ്റ്റർ ചെയ്തത്. അറസ്റ്റ് കൂടുതൽ നടന്നത് മലപ്പുറം ജില്ലയിലാണ്. 30 അറസ്റ്റാണ് മലപ്പുറത്ത് മാത്രം നടന്നത്.
സംസ്ഥാന വ്യാപകമായി സൈബർ സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയാനും, തട്ടിപ്പ് നടത്തിയവരെ കണ്ടെത്താനും ഇരകൾക്ക് നഷ്ടപ്പെട്ട പണം കണ്ടെത്തി നൽകാനുമാണ് പൊലീസിന്‍റെ ഓപ്പറേഷൻ സൈ ഹണ്ട്. സൈബർ കുറ്റ കൃത്യങ്ങൾക്കായി ഉപയോഗിച്ച അക്കൗണ്ടുകൾ പൊലീസ് കണ്ടെത്തി. എറണാകുളം റൂറലിൽ 23 കേസുകളും രജിസ്റ്റർ ചെയ്തു.