കോഴിക്കോട്: മുക്കം ശ്രീ നീലേശ്വരം ശിവക്ഷേത്രത്തിലെ സ്വർണം കാണാതായെന്ന് പരാതി. കാണിക്ക വച്ച സ്വർണത്തിൻ്റെ അളവിൽ വൻ വ്യത്യാസമുണ്ടെന്നും പരാതിയിൽ പറയുന്നു. ക്ഷേത്രത്തിൽ നിലവിൽ ഉള്ള കാണിക്ക വച്ച സ്വർണം മുക്കുപണ്ടമാണ് എന്നും അമ്പല കമ്മറ്റി ഭാരവാഹികൾ പറഞ്ഞു. സ്വർണം കാണാതായത് ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെ ഭാരവാഹികൾ മുക്കം പൊലീസിൽ പരാതി നൽകി.