KERALA

പരിക്കേറ്റ ഡോക്ടറുടെ ചികിത്സ ചെലവ് സർക്കാർ വഹിക്കണം; താലൂക്ക് ആശുപത്രിയിൽ അനിശ്ചിതകാല സമരം പ്രഖ്യാപിച്ച് കെജിഎംഒഎ

ഡോക്ടറെ വെട്ടി പരിക്കേൽപ്പച്ച സംഭവത്തിൽ ആരോഗ്യ പ്രവർത്തകരുടെ സംഘടനകള്‍ പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്.

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട്: താമരശേരി താലൂക്ക് ആശുപത്രിയിൽ പരിക്കേറ്റ ഡോക്ടറുടെ ചികിത്സ ചെലവ് സർക്കാർ വഹിക്കണമെന്ന് കെജിഎംഒഎ. സർക്കാർ നൽകിയ ഉറപ്പുകൾ പാലിക്കുന്നത് വരെ താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗം ഉൾപ്പെടെ പ്രവർത്തിക്കില്ലെന്നും, പരിക്കേറ്റ ഡോക്ടറുടെ ചികിത്സ ചെലവ് പൂർണമായും സർക്കാർ വഹിക്കണമെന്നും കെജിഎംഒഎ വ്യക്തമാക്കി.

അതേസമയം, താലൂക്ക് ആശുപത്രിയിൽ ഡോക്ടറെ വെട്ടി പരിക്കേൽപ്പച്ച സംഭവത്തിൽ ആരോഗ്യ പ്രവർത്തകരുടെ സംഘടനകള്‍ പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്. താമരശേരി താലൂക്ക് ആശുപത്രിയിൽ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധ യോഗം സംഘടിപ്പിച്ചിരുന്നു. എന്നാൽ ആശുപത്രിക്ക്‌ സംഭവിച്ച പിഴവാണ് മകൾ മരിക്കാൻ കാരണം എന്ന് മരിച്ച കുട്ടിയുടെ അമ്മ ആരോപിച്ചു. എന്നാൽ ആശുപത്രിക്കെതിരെ ഗൂഢാലോചന നടക്കുന്നുണ്ടെന്നാണ് ആശുപത്രി സൂപ്രണ്ട് ഗോപാലകൃഷ്ണൻ മറുവാദം ഉന്നയിച്ചത്.

ഇതിനുപിന്നാലെ കെജിഎംഒഎ, ഐഎംഎ, കെജിഎൻഎ, എൻജിഒ, യൂണിയൻ അടക്കമുള്ള സംഘടനകളുടെ യോഗങ്ങൾ സംഘടിപ്പിച്ചിരുന്നു. സുരക്ഷിതമല്ലാത്ത സാഹചര്യത്തിൽ പേടിയോടെയാണ് ജോലി ചെയ്യുന്നതെന്നും ആരോഗ്യ പ്രവർത്തകർക്ക് കൃത്യമായ സുരക്ഷ ഉറപ്പാക്കണമെന്നും ഡോക്ടർമാർ ആവശ്യപ്പെട്ടു.

അതേസമയം, വെട്ടേറ്റു ചികിത്സയിൽ കഴിയുന്ന ഡോക്ടറുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് മകൾ മരിക്കാൻ കാരണം എന്ന് ആരോപിച്ചായിരുന്നു പ്രതി സനൂപ് ഡോക്ടറെ ആക്രമിച്ചത്. ഇക്കഴിഞ്ഞ ഓഗസ്റ്റ്14 നായിരുന്നു സനൂപിൻ്റെ ഒൻപത് വയസുകാരിയായ മകൾ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചത്.

SCROLL FOR NEXT