KERALA

കൊഴിഞ്ഞാമ്പാറയില്‍ കുഞ്ഞുങ്ങളെ മുക്കിക്കൊന്ന കേസ്; അമ്മയ്ക്ക് പുറമെ ഒരാള്‍ക്ക് കൂടി പങ്കെന്ന് സൂചന

ആരാണ് യുവതിയെ സാഹയിച്ചത് എന്നത് സംബന്ധിച്ചുള്ള ഒരു വിവരവും പൊലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല.

Author : ന്യൂസ് ഡെസ്ക്

പാലക്കാട്: കൊഴിഞ്ഞാമ്പാറയില്‍ കുഞ്ഞുങ്ങളെ വെള്ളത്തൊട്ടിയില്‍ മുക്കിക്കൊന്ന സംഭവത്തില്‍ അമ്മയ്ക്ക് പുറമെ ഒരാള്‍ക്ക് കൂടി കേസില്‍ പങ്കെന്ന് സൂചന. അമ്മയുമായി തെളിവെടുപ്പിനിടെയാണ് കൂടുതല്‍ പ്രതികളുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചത്.

പൊലീസിന് ഇതുസംബന്ധിച്ച് നേരത്തെ സംശയമുണ്ടായിരുന്നു. പ്രതിക്ക് ഒറ്റയ്ക്ക് കുറ്റകൃത്യം ചെയ്യാന്‍ സാധിക്കില്ലെന്നും പുറത്ത് നിന്ന് ഒരാളുടെ സഹായം ലഭിച്ചിരിക്കാമെന്നും പൊലീസ് വിലയിരുത്തുന്നു.

ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പൊലീസ് യുവതിയുമായി തെളിവെടുപ്പ് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മറ്റൊരാള്‍ കൂടി സഹായത്തിന് ഉണ്ടായിരുന്നതായി പ്രതി തുറന്ന് സമ്മതിച്ചത്. ആരാണ് യുവതിയെ സാഹയിച്ചത് എന്നത് സംബന്ധിച്ചുള്ള ഒരു വിവരവും പൊലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. യുവതിയുടെ ആണ്‍ സുഹൃത്താണ് പിന്നിലെന്ന തരത്തിലുള്ള വിവരങ്ങളും പുറത്തുവരുന്നുണ്ട്.

അഞ്ചും മൂന്നും വയസുള്ള കുട്ടികളെ കുളിമുറിയിലെ ടാങ്കിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊഴിഞ്ഞാമ്പാറ സ്വദേശിയായ ജോണിന്റെ മക്കളായ അഞ്ച് വയസുകാരി ജെന്നിഫര്‍ ജൂലിയറ്റ്, മൂന്ന് വയസുകാരന്‍ റോബിന്‍ ക്രിസ്റ്റഫര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. കുഞ്ഞുങ്ങള്‍ മരിക്കുന്ന സമയത്ത് അവര്‍ക്കൊപ്പം അമ്മയായ നിവേദ്യ മാത്രമാണ് ഉണ്ടായിരുന്നത്. ആദ്യം ഇവര്‍ കുറ്റം സമ്മതിച്ചിരുന്നില്ലെങ്കിലും പിന്നീടുള്ള ചോദ്യം ചെയ്യലില്‍ കൊലപാതകം ചെയ്‌തെന്ന് തുറന്ന് സമ്മതിക്കുകയായിരുന്നു.

SCROLL FOR NEXT