KERALA

'തരൂർ പോയാൽ തെക്കൻ കേരളത്തിൽ തിരിച്ചടി ഉണ്ടാകുമെന്ന് ആശങ്ക'; അനുനയിപ്പിക്കാൻ എഐസിസിയോട് ആവശ്യപ്പെട്ടത് കെപിസിസി

തരൂരിനെ കേരളത്തിൽ പരമാവധി ഉപയോഗിക്കാൻ എഐസിസി സംസ്ഥാന നേതൃത്വത്തിന് നിർദേശം നൽകിയിട്ടുണ്ട്.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: കോൺഗ്രസിൽ അസംതൃത്പനായിരുന്ന ശശി തരൂരിനെ അനുനയിപ്പിക്കാൻ എഐസിസിയോട് ആവശ്യപ്പെട്ടത് കെപിസിസി. തരൂർ പോയാൽ തെക്കൻ കേരളത്തിൽ തിരിച്ചടി ഉണ്ടാകുമെന്ന് ആശങ്കയെ തുടർന്നാണ് കെപിസിസി എഐസിസി നേതൃത്വത്തെ വിവരം അറിയിച്ചത്.

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തരൂരിനോട് സജീവമാകണമെന്ന് പറയണമെന്നും കെപിസിസി വ്യക്തമാക്കിയിരുന്നു. എംപിമാരായ എം. കെ. രാഘവനും ഷാഫി പറമ്പിലുമാണ് ഇക്കാര്യം നേതൃത്വവുമായി സംസാരിച്ചത്. തരൂരിനെ കേരളത്തിൽ പരമാവധി ഉപയോഗിക്കാൻ എഐസിസി സംസ്ഥാന നേതൃത്വത്തിന് നിർദേശവും നൽകിയിട്ടുണ്ട്.

ചർച്ച കഴിഞ്ഞതിന് ശേഷം" രണ്ട് മണിക്കൂർ ഞാനും രാഹുൽജിയും ഖാർഗെജിയും എല്ലാം തുറന്ന് സംസാരിച്ചു. ക്രിയാത്മകമായ ചർച്ചയായിരുന്നു. പ്രശ്നങ്ങൾ പരിഹരിച്ചു. ഞാനും പാർട്ടിയും ഇപ്പോൾ ഒരേ ദിശയിലാണ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും,"എന്ന് ശശി തരൂർ പറഞ്ഞിരുന്നു.

SCROLL FOR NEXT