എറണാകുളം: കെപിസിസി ഡിജിറ്റൽ മീഡിയാ സെൽ എറണാകുളം ജില്ലാ കോഡിനേറ്റർ മരിച്ച നിലയിൽ. പി. വി. ജെയിനെയാണ് എറണാകുളത്തെ ഓഫീസിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. സാമ്പത്തിക പ്രതിസന്ധിയാണ് ആത്മഹത്യക്ക് കാരണമെന്നാണ് സൂചന.
പി. വി. ജെയിൻ കോൺഗ്രസ് ഡിജിറ്റൽ മീഡിയ സെല്ലിന്റെ മുൻ അഡ്മിനായിരുന്നു. രാഹുല്‍ മാങ്കൂട്ടത്തിലിനെ അനുകൂലിക്കുന്ന ഡിജിറ്റല്‍ മീഡിയ ടീമംഗങ്ങൾ ഭീഷണിപ്പെടുത്തിയെന്ന് കാട്ടി ജെയിന്‍ കെപിസിസി പ്രസിഡൻ്റിന് പരാതി നൽകിയിരുന്നു.