KERALA

ശേഷാദ്രിനാഥൻ്റെ നിയമനം യുഡിഎഫിന് പ്രയാസമുണ്ടാക്കും, തീരുമാനം ശരിയാണോ എന്ന് സംശയമുണ്ട്: പി.എം. നിയാസ്

ശേഷദ്രിനാഥനോട് വ്യക്തി വിരോധം ഇല്ലെന്നും എതിർക്കുന്നത് അദേഹത്തിന്റെ രാഷ്ട്രീയ താൽപ്പര്യങ്ങളാണെന്നും പി.എം. നിയാസ് വ്യക്തമാക്കി

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി ശേഷാദ്രിനാഥിനെ നിയമിച്ചതിനെതിരെ കെപിസിസി ജനറൽ സെക്രട്ടറി പി.എം. നിയാസ്. നിയമിക്കരുതെന്ന് കോൺഗ്രസിനോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ശേഷദ്രിനാഥനോട് വ്യക്തി വിരോധം ഇല്ല. എതിർക്കുന്നത് അദേഹത്തിന്റെ രാഷ്ട്രീയ താൽപ്പര്യങ്ങളാണെന്നും പി.എം. നിയാസ് വ്യക്തമാക്കി.

നിയമിക്കരുതെന്ന് കോൺഗ്രസിനോട് ആവശ്യപ്പെട്ടിരുന്നതാണ്. തസ്തികയിൽ കോൺഗ്രസുകാരനാകണം എന്ന് പറയുന്നില്ല. ഗവൺമെന്റ് ചെയ്യുന്ന പ്രവർത്തികൾ പ്രവർത്തകർക്ക് ആവേശം ഉണ്ടാക്കേണ്ടതാണ്. വരും നാളുകളിൽ യുഡിഎഫിന് പ്രയാസമുണ്ടാക്കുന്നതാണ് ശേഷാദ്രിനാഥൻ്റെ നിയമനം. യുഡിഎഫിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരും. വരും കാലങ്ങളിൽ ആ വില ഏറ്റുവാങ്ങേണ്ടിവരും. പാർട്ടിയെ വിശ്വസിച്ചാണ് മുന്നോട്ടുപോകുന്നത്, പി.എം. നിയാസ്.

തെറ്റ് ചൂണ്ടിക്കാണിച്ചാൽ തിരുത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇക്കാര്യങ്ങളിൽ എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി എടുത്ത തീരുമാനം ശരിയാണോ എന്ന് സംശയമുണ്ട്. പാർട്ടിയിൽ പറയേണ്ട അവസരം വരുമ്പോൾ പറയുമെന്നും പി.എം. നിയാസ് വ്യക്തമാക്കി.

SCROLL FOR NEXT