Source: News Malayalam 24x7
KERALA

കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗം ഇന്ന്; പ്രക്ഷോഭ പരിപാടികൾ ചർച്ച ചെയ്യും

ശബരിമല സ്വർണപ്പാളി വിവാദത്തിനിടെ സർക്കാറിനെതിരായ പ്രതിഷേധ പരിപാടികൾ ആലോചിക്കാൻ കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗം ഇന്ന്

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി വിവാദത്തിനിടെ സർക്കാറിനെതിരായ പ്രതിഷേധ പരിപാടികൾ ആലോചിക്കാൻ കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗം ഇന്ന് ചേരും. ഉച്ചതിരിഞ്ഞ് മൂന്നിനാണ് യോഗം. സ്വർണപ്പാളി വിവാദത്തിൽ വ്യാഴാഴ്ച പത്തനംതിട്ടയിൽ കോൺഗ്രസ് പ്രതിഷേധ സംഗമം സംഘടിപ്പിച്ചിട്ടുണ്ട്. മറ്റു ജില്ലകളിൽ സമരസംഗമം നടത്തേണ്ട തിയതിയും യോഗത്തിൽ തീരുമാനിക്കും.

വിഷയം സജീവ ചർച്ചയായി നിലനിർത്താനാണ് നിലവിൽ കോൺഗ്രസിന്റെ തീരുമാനം. തദ്ദേശ തെരഞ്ഞെടുപ്പ്, കെപിസിസി പുനഃസംഘടന, യൂത്ത് കോൺഗ്രസിന്റെ അധ്യക്ഷ നിയമനം തുടങ്ങിയ വിഷയങ്ങളും യോഗത്തിൽ ചർച്ച ആയേക്കും. രാഹുൽ മാങ്കൂട്ടത്തിൽ വിവാദം ചർച്ച ചെയ്യേണ്ടതില്ലെന്നാണ് തീരുമാനമെങ്കിലും ഭാരവാഹികളിൽ ആരെങ്കിലും ചോദ്യം ഉന്നയിച്ചാൽ നേതൃത്വം മറുപടി പറയും.

SCROLL FOR NEXT