തിരുവനന്തപുരം: സിഎംആർഎൽ-എക്സാലോജിക് കേസിൽ അഡ്വക്കേറ്റ് ജനറലിനെ സർക്കാർ തിരുത്തണമെന്ന് കെപിസിസി വക്താവ് അനിൽ ബോസ്. സർക്കാരിനെ എജിയാണ് സംശയനിഴലിലാക്കിയത്. എജിയോട് വിശദീകരണം തേടുകയോ തിരുത്തുകയോ ചെയ്യണം. പിണറായിക്കും എജിക്കും ഒരേ ഭാഷ വന്നാൽ സംശയിക്കുമെന്നും ഉമ്മൻചാണ്ടി ഓർമ്മയിൽ ഉണ്ടാകണമെന്നും അനിൽ ബോസ് ഫേസ്ബുക്കിൽ കുറിച്ചു. സിഎംആർഎൽ കേസിൽ പിണറായിയോടുള്ള സർക്കാർ നിലപാടിനെ ചൊല്ലി, കോൺഗ്രസിൽ തർക്കം തുടരുന്നതിനിടെ ആണ് അനിൽ ബോസിന്റെ പ്രതികരണം.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം;
"മാസപ്പടിക്കേസിൽ സർക്കാരിനെ സംശയത്തിന്റെ നിഴലിൽ ആക്കിയത് മാത്യു കുഴൽനാടൻ അല്ല
കേരളത്തിന്റെ അഡ്വക്കേറ്റ് ജനറൽ ആണ്
അഡ്വ അനിൽ ബോസ്
ഇത് മനസ്സിലാക്കി അഡ്വക്കേറ്റ് ജനറലിനോട് വിശദീകരണം തേടുകയോ അദ്ദേഹത്തെ തിരുത്തുകയോ ആണ് വേണ്ടത്
വിഷയത്തിന്റെ വസ്തുത മനസ്സിലാക്കാതെ പാർട്ടിയിൽ രണ്ടഭിപ്രായം ഉണ്ടെന്ന് വരുത്തി തീർക്കുന്ന പ്രചാരണങ്ങൾക്ക് അവസരം കൊടുക്കുന്നത് ശരിയല്ല
കരിമണൽ കമ്പനിയുമായി പിണറായി വിജയനും വീണയും റിയാസും നടത്തിയിട്ടുള്ള ഇടപാടുകൾ സുതാര്യമല്ല, വലിയ സാമ്പത്തിക ക്രമക്കെടുകളാണെന്നു അറിയാത്ത ആരെങ്കിലും ഈ മലയാളക്കരയിലുണ്ടോ?
സൂഷ്മത പുലർത്തിപ്പോകുന്നത് നല്ലതാണ്
എന്നതിനെ പിന്തുണക്കുമ്പോൾ തന്നെ ചോദിക്കട്ടെ
ഹർജിക്കാരന്റെ വിശ്വസ്ഥതയെ പിണറായി ചോദ്യം ചെയ്യുന്നത് മനസ്സിലാക്കാം അഡ്വക്കേറ്റ് ജനറൽ എന്തിനാണ് ചോദ്യം ചെയ്യുന്നത് ?
പിണറായിക്കും സർക്കാർ അഭിഭാഷകനും ഒരേ ഭാഷ വന്നാൽ സർക്കാരിനെയും പാർട്ടിയെയും ഭരണാധികാരികളെയും സംശയിക്കും
അതിന് ഇട നൽകാതിരിക്കാനുള്ള ജാഗ്രത ആണ് ഉണ്ടാകേണ്ടത് "
"നീതിമാനായ ഈ മഹാമനുഷ്യൻ ഓർമ്മയിൽ ഉണ്ടാകണം" എന്നവാചകത്തോടെ ഉമ്മൻചാണ്ടിയുടെ ചിത്രം പങ്കുവച്ചാണ് കുറിപ്പ്