പത്തനംതിട്ട: കോന്നിയിൽ കെഎസ്ഇബി താൽക്കാലിക ജീവനക്കാരൻ ഷോക്കേറ്റു മരിച്ചു. കോന്നി മുരിങ്ങമംഗലം ഭാഗത്ത് വൈദ്യുതി പോസ്റ്റ് മാറ്റുന്നതിനിടയിലാണ് ജീവനക്കാരന് ഷോക്കേറ്റത്. കലഞ്ഞൂർ സ്വദേശി സുബീഷാണ് മരിച്ചത്.
രാവിലെ മുതൽ വൈദ്യുതി പോസ്റ്റ് മാറ്റുന്ന ജോലികൾ നടന്നുവരികയായിരുന്നു. സബ് സ്റ്റേഷനിൽ നിന്ന് രാവിലെ വൈദ്യുത ലൈനുകൾ ഓഫ് ചെയ്തതാണ്. എന്നാൽ, വൈകീട്ട് എങ്ങനെ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റു എന്നത് വ്യക്തമല്ല.
അതേസമയം, താൽക്കാലിക ജീവനക്കാരൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ വകുപ്പുതല അന്വേഷണത്തിന് കെഎസ്ഇബി. സ്ഥലം പരിശോധിച്ച ശേഷം മറ്റ് നടപടികൾ സ്വീകരിക്കുമെന്ന് പത്തനംതിട്ട ഡെപ്യൂട്ടി ചീഫ് എൻജിനീയർ അറിയിച്ചു.