പ്രതീകാത്മക ചിത്രം Source: FB
KERALA

പണം നൽകാൻ വൈകിയതിന് യുവതിയെ ബസിൽ നിന്ന് ഇറക്കി വിട്ടു; കെഎസ്ആർടിസി കണ്ടക്ടറെ ജോലിയിൽ നിന്ന് പിരിച്ച് വിട്ടു

ഗൂഗിൾ പേയിലെ സാങ്കേതിക പ്രശ്നം മൂലം ടിക്കറ്റ് എടുക്കാൻ കഴിയാതിരുന്നതാണ് കണ്ടക്ടറെ പ്രകോപിതനാക്കിയത്...

Author : അഹല്യ മണി

തിരുവനന്തപുരം: യുവതിയെ വഴിയരികിൽ ഇറക്കി വിട്ട കെഎസ്ആർടിസി കണ്ടക്ടറെ ജോലിയിൽ നിന്ന് പിരിച്ച് വിട്ടു. നെയ്യാറ്റിൻകര സ്വദേശി അനിൽ കുമാറിനെതിരെയാണ് നടപടി. വെളളറട സ്വദേശിനി ദിവ്യയാണ് പരാതിക്കാരി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് വെള്ളറടയിലേക്കുള്ള യാത്രയിൽ ദിവ്യയെ കണ്ടക്ടർ രാത്രി തോലടിയിൽ ഇറക്കി വിട്ടത്.

ഗൂഗിൾ പേയിലെ സാങ്കേതിക പ്രശ്നം മൂലം ടിക്കറ്റ് എടുക്കാൻ കഴിയാതിരുന്നതാണ് കണ്ടക്ടറെ പ്രകോപിതനാക്കിയത്.

SCROLL FOR NEXT