KERALA

മദ്യലഹരിയിൽ അപകടകരമായ ഡ്രൈവിങ്; കെഎസ്ആര്‍ടിസി ഡ്രൈവറെ തടഞ്ഞുവെച്ച് നാട്ടുകാര്‍

പാലാ- കോഴിക്കോട് റൂട്ടിലെ സൂപ്പര്‍ ഫാസ്റ്റ് ബസ് ആണ് ഇയാള്‍ ഓടിച്ചിരുന്നത്

Author : ന്യൂസ് ഡെസ്ക്

എറണാകുളം : മദ്യലഹരിയില്‍ അപകടകരമായ രൂപത്തില്‍ കെഎസ്ആര്‍ടിസി ബസ് ഡ്രൈവ് ചെയ്ത ഡ്രൈവറെ തടഞ്ഞുവെച്ചു നാട്ടുകാര്‍. പാലാ ഡിപ്പോയിലെ ഡ്രൈവര്‍ ഡ്രൈവർ ജോർജുകുട്ടി ആന്റണിയെ യാത്രക്കാരും നാട്ടുകാരും തടഞ്ഞുവെച്ച് പൊലീസിന് കൈമാറി

പാലാ - കോഴിക്കോട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസ് ആണ് ഇയാള്‍ ഓടിച്ചിരുന്നത്. എറണാകുളം മൂവാറ്റുപുഴക്കടുത്ത് വാഴക്കുളം ഭാഗത്ത് വെച്ച് അപകടകരമായ വിധത്തില്‍ ബസ് വരുന്നതുകണ്ട നാട്ടുകാര്‍ തടയുകയായിരുന്നു. ഡ്രൈവര്‍ മദ്യപിച്ചിട്ടുണ്ടെന്ന് വ്യക്തമായതോടെ നാട്ടുകാര്‍ പൊലീസിനെ വിവരമറിയിച്ചു. വാഴക്കുളം പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു.

SCROLL FOR NEXT