സൗജന്യ ബസിൽ ഇന്ദിരാ ഗാന്ധിയുടെ നിഴൽ ചിത്രം ഉൾപ്പെടുത്തിയ ലോഗോ 
KERALA

സർക്കാരിൻ്റെ കയ്യൊപ്പ്; സൗജന്യ ബസിൽ ഇന്ദിരാ ഗാന്ധിയുടെ നിഴൽ ചിത്രം ഉൾപ്പെടുത്തിയ ലോഗോ

സൗജന്യ യാത്രാബസിൻ്റെ മുൻവശത്തും വാതിലുകൾക്ക് സമീപവും പ്രിയദർശിനി എന്ന സ്റ്റിക്കർ പതിക്കണമെന്ന് നിർദേശം.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് വനിതകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്രയ്ക്ക് തുടക്കമാകുന്ന പശ്ചാത്തലത്തിൽ ഇതിനുള്ള ഒരുക്കങ്ങൾ ഡിപ്പോകളിൽ പുരോഗമിക്കുകയാണ്. കെഎസ്ആർടിസി സൗജന്യ യാത്രാ പദ്ധതിയുടെ ലോഗോ ഇന്ന് വൈകിട്ടോടെ തയ്യാറാകുമെന്നാണ് വിവരം. ഇന്ദിരാ ഗാന്ധിയുടെ നിഴൽ ചിത്രം ഉൾപ്പെടുത്തിയാണ് ലോഗോ.

തിങ്കളാഴ്ചക്ക് മുൻപേ ലോഗോ ബസുകളിൽ പതിപ്പിക്കണമെന്നാണ് നിർദേശം. ബസിൻ്റെ മുൻവശത്തും വാതിലുകൾക്ക് സമീപവും പ്രിയദർശിനി എന്ന സ്റ്റിക്കർ പതിക്കണം. ഇത് സംബന്ധിച്ചുള്ള സർക്കുലർ കെഎസ്ആർടിസി പുറത്തിറക്കി.

കയറുന്ന സ്റ്റോപ്പും ഇറങ്ങുന്ന സ്റ്റോപ്പും ടിക്കറ്റിൽ രേഖപ്പെടുത്തണം. അധിക ലഗേജിന് ചാർജ് ഈടാക്കണമെന്നും നിർദേശമുണ്ട്. സ്ത്രീകൾക്കൊപ്പം പുരുഷന്മാർ യാത്ര ചെയ്യുന്നുണ്ടെങ്കിൽ പ്രത്യേകം ടിക്കറ്റ് നൽകണം. സൗജന്യ യാത്ര ഇല്ലാത്ത ബസിൽ കയറിയാൽ സ്ത്രീകളോട് ഇക്കാര്യം മുൻകൂട്ടി പറയണമെന്നും സർക്കുലറിലുണ്ട്. തിങ്കളാഴ്ച രാവിലെ 8.30ന് തമ്പാനൂർ കെഎസ്ആർടിസി സ്റ്റാൻഡിലാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ യാത്ര ഉദ്ഘാടനം ചെയ്യുക.

SCROLL FOR NEXT