വിലാപയാത്രയ്ക്ക് കെഎസ്ആർടിസി പ്രത്യേക ബസ്  Source: News Malayalam24x7
KERALA

വിഎസിൻ്റെ വിലാപയാത്രയ്ക്ക് കെഎസ്ആർടിസി പ്രത്യേക ബസ്

ഭൗതികശരീരം പൊതുജനങ്ങൾക്ക് കാണാനും ഉള്ളിൽ കയറി ആദരാഞ്ജലികൾ അർപ്പിക്കുന്നതിനും സൗകര്യമൊരുക്കുന്ന രീതിയിലാണ് ബസിൻ്റെ സജ്ജീകരണം.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ്റെ ഭൗതികശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര കെഎസ്ആർടിസിയുടെ പ്രത്യേക ബസ് സജ്ജം.

തിരുവനന്തപുരത്തുനിന്ന് ആലപ്പുഴയിലേക്ക് കൊണ്ടുപോകുന്ന ഭൗതികശരീരം പൊതുജനങ്ങൾക്ക് കാണാനും ഉള്ളിൽ കയറി ആദരാഞ്ജലികൾ അർപ്പിക്കുന്നതിനും സൗകര്യമൊരുക്കുന്ന രീതിയിലാണ് ബസിൻ്റെ സജ്ജീകരണം.

സാധാരണ കെഎസ്ആർടിസി ബസിൽ നിന്നും വ്യത്യസ്തമായി ഗ്ലാസ് പാർട്ടീഷൻ ഉള്ള ജെ എൻ 363 എ.സി. ലോ ഫ്‌ലോർ ബസാണ് (KL 15 A 407) വി.എസ് അച്യുതാനന്ദൻ്റെ അന്ത്യയാത്രക്കായി തിരഞ്ഞെടുത്തിരിക്കുന്നത്. വി എസിൻ്റെ ചിത്രങ്ങൾ ഉൾപ്പെടുത്തി പുഷ്പങ്ങളാൽ അലങ്കരിച്ച വാഹനമാണിത്. കുറച്ചു സീറ്റുകൾ ഇളക്കിമാറ്റി ചുവന്ന പരവതാനി വിരിച്ചിട്ടുള്ള ബസിൽ ജനറേറ്റർ, ഫ്രീസർ തുടങ്ങിയ സൗകര്യങ്ങളും ലഭ്യമാക്കിയിട്ടുണ്ട്.

വിലാപയാത്രയ്ക്ക് സജ്ജമാക്കിയ കെഎസ്ആർടിസി പ്രത്യേക ബസ്

ആലപ്പുഴയിലേക്കുള്ള വിലാപയാത്രയ്ക്ക് കെഎസ്ആർടിസി ബസിൽ ഡ്രൈവറാകുന്നത് തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിലെ ടി.പി. പ്രദീപും, വികാസ് ഭവൻ ഡിപ്പോയിലെ കെ ശിവകുമാറും ആണ്. പ്രധാന ബസിനെ അനുഗമിക്കുന്ന രണ്ടാമത്തെ ബസിൻ്റെ ഡ്രൈവർമാർ സിറ്റി ഡിപ്പോയിലെ എച്ച് നവാസും, പേരൂർക്കട ഡിപ്പോയിലെ വി ശ്രീജേഷുമാണ്.

അതേസമയം, തിരുവനന്തപുരത്ത് ദർബാർ ഹാളിലുള്ള പെതുദർശനം തുടരുകയാണ്. പകിനായിരങ്ങളാണ് വിഎസിനെ അവസാനമായി ഒരു നോക്ക് കാണാൻ കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയത്.

വിഎസിൻ്റെ വിലാപയാത്ര കടന്നുപോകുന്ന റൂട്ട്

> തിരുവനന്തപുരം ജില്ല

പാളയം

പി.എം.ജി

പ്ലാമൂട്

പട്ടം

കേശവദാസപുരം

ഉള്ളൂർ

പോങ്ങുമൂട്

ശ്രീകാര്യം

ചാവടിമുക്ക്

പാങ്ങപ്പാറ

കാര്യവട്ടം

കഴക്കൂട്ടം

വെട്ട്റോഡ്

കണിയാപുരം

പള്ളിപ്പുറം

പള്ളിപ്പുറം

മംഗലപുരം

ചെമ്പകമംഗലം

കോരാണി

മൂന്ന്‌മുക്ക് (ആറ്റിങ്ങൽ)

ബസ് സ്റ്റാൻഡ് (ആറ്റിങ്ങൽ)

കച്ചേരിനട

ആലംകോട്

കടുവയിൽ

കല്ലമ്പലം

നാവായിക്കുളം

കടമ്പാട്ടുകോണം

> കൊല്ലം ജില്ല

പാരിപ്പള്ളി

ചാത്തന്നൂർ

കൊട്ടിയം

ചിന്നക്കട

കാവനാട്

ചവറ

കരുനാഗപ്പള്ളി

ഓച്ചിറ

SCROLL FOR NEXT