തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനെയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെയും സാമൂഹ്യ മാധ്യമത്തിലൂടെ അധിക്ഷേപിച്ചതിന് കെഎസ്ആര്‍ടിസി താത്കാലിക ബസ് ഡ്രൈവറെ ജോലിയില്‍ നിന്ന് മാറ്റി. കെഎസ്ആര്‍ടിസി കാട്ടാക്കട ഡിപ്പോയിലെ എം പാനല്‍ ഡ്രൈവര്‍ വി. ടോമിക്കെതിരെയാണ് നടപടി.
യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ പരാതിയെ തുടര്‍ന്ന് ഇയാള്‍ക്കെതിരെ പൊലീസ് നേരത്തെ കേസെടുത്തിരുന്നു. പിന്നാലെയാണ് എംപാനല്‍ ജീവനക്കാരനെതിരായ വകുപ്പുതല നടപടി. പ്രിയദര്‍ശിനി പദ്ധതിക്കെതിരെയും ഇയാള്‍ അധിക്ഷേപ പരാമര്‍ശം നടത്തിയിരുന്നു.