നാളെ സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെഎസ്‍യു. നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച ഉള്‍പ്പെടെ പരീക്ഷാ ക്രമക്കേടിനെതിരെ സമരം ചെയ്ത വിദ്യാര്‍ഥികളെ തല്ലിച്ചതച്ചിലും, രാഹുല്‍ ഗാന്ധി ഉള്‍പ്പെടെ കോണ്‍ഗ്രസ് നേതാക്കളെ കൈയേറ്റം ചെയ്തതിലും പ്രതിഷേധിച്ചാണ് വിദ്യാഭ്യാസ ബന്ദ്. ഭരണകൂട ഭീകരതയ്ക്കെതിരായാണ് വിദ്യാഭ്യാസ ബന്ദ്. വിദ്യാര്‍ഥികള്‍ ക്ലാസുകള്‍ ബഹിഷ്കരിച്ച് സമരത്തെ പിന്തുണയ്ക്കണമെന്ന് കെഎസ്‌യു സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടു. ക്യാമ്പസുകളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിക്കുമെന്നും കെഎസ്‌യു അറിയിച്ചു.
ഡല്‍ഹിയില്‍ വിദ്യാര്‍ഥികള്‍ക്കു നേരെയുണ്ടായ പൊലീസ് അതിക്രമത്തില്‍ എസ്എഫ്‍ഐയും പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ജൂലൈ 24ന് അഖിലേന്ത്യാ പണിമുടക്കിനാണ് എസ്എഫ്ഐ ആഹ്വാനം ചെയ്തിരിക്കുന്നത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവയ്ക്കും വരെ പ്രതിഷേധം തുടരുമെന്നാണ് എസ്എഫ്ഐ അഖിലേന്ത്യ ജനറൽ സെക്രട്ടറി ശ്രീജൻ ഭട്ടാചാര്യ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചത്. വ്യാഴാഴ്ച കേരളത്തിൽ എസ്എഫ്‌ഐ ലോക്ഭവന്‍ മാര്‍ച്ച് നടത്തുമെന്ന് സംസ്ഥാന ഭാരവാഹികളും അറിയിച്ചിട്ടുണ്ട്.