കെഎസ്‌യു Source: Screengrab
KERALA

കെഎസ്‌യുവിന് പുതിയ 18 സംസ്ഥാന ജനറൽ സെക്രട്ടറിമാർ; പട്ടിക പുറത്ത്

ഇതോടെ സംസ്ഥാന ജനറൽ സെക്രട്ടറിമാരുടെ എണ്ണം 40 ആയി

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: കെഎസ്‌യുവിന് പുതിയ 18 സംസ്ഥാന ജനറൽ സെക്രട്ടറിമാർ. കോഡിനേറ്റർ പദവിയിൽ ഉണ്ടായിരുന്ന 18 പേരെയാണ് സംസ്ഥാന ജനറൽ സെക്രട്ടറിമാരാക്കി ഉയർത്തിയത്. ജനറൽ സെക്രട്ടറിമാരുടെ പട്ടിക പുറത്തുവിട്ടു. ഇതോടെ സംസ്ഥാന ജനറൽ സെക്രട്ടറിമാരുടെ എണ്ണം 40 ആയി.

ആസിഫ് മുഹമ്മദ്, അബാദ് ലുത്ഫി, ആഘോഷ് വി. സുരേഷ്, അൻസിൽ ജലീൽ, അതുല്യ ജയാനന്ദ്, ഫെന്നി നിനാൻ, ജെയിൻ ജെയ്സൺ, ജെസ്വിൻ റോയ്, ജിഷ്ണു രാഘവ്, ലിവിൻ വെങ്ങൂർ, മുഹമ്മദ് ആസിഫ് എം.എ., മുഹമ്മദ് ആദിൽ കെ.കെ.ബി., പ്രിയ സി.പി, സാജൻ എഡിസൺ, സെബാസ്റ്റ്യൻ ജോയ്, ഷാംലിക് കുരിക്കൽ, ശ്രീജിത് പുളിമേൽ, തൗഫീഖ് രാജൻ എന്നിവരെയാണ് സംസ്ഥാന ജനറൽ സെക്രട്ടറിമാരാക്കി ഉയർത്തിയത്.

SCROLL FOR NEXT