KERALA

"തെരഞ്ഞെടുപ്പിൽ നിന്ന് മാറി നിൽക്കാനാണ് വ്യക്തിപരമായ തീരുമാനം; പാർട്ടി നിർബന്ധിച്ചാൽ മാറിനിൽക്കാൻ കഴിയില്ല": കെ.ടി. ജലീൽ

തനിക്ക് നിലയും വിലയും തന്നത് പാർട്ടിയാണ് എന്നും കെ.ടി. ജലീൽ പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്

മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിൽ ഇത്തവണ മത്സരിക്കേണ്ടെന്നാണ് വ്യക്തിപരമായ തീരുമാനമെന്ന് കെ.ടി. ജലീൽ എംഎൽഎ. എന്നാൽ പാർട്ടി നിർബന്ധിച്ചാൽ മാറിനിൽക്കാൻ കഴിയില്ല. നാല് തവണ എംഎൽഎയും മന്ത്രിയുമാക്കിയത് പാർട്ടിയാണ്. തനിക്ക് നിലയും വിലയും തന്നതും പാർട്ടിയാണ്. ഇടതുപക്ഷത്തെ ശക്തിപ്പെടുത്താൻ എല്ലാ പ്രവർത്തനവും തുടരും. പൊതുരംഗത്ത് പ്രവർത്തിക്കാൻ അധികാരം വേണ്ടെന്നും കെ.ടി. ജലീൽ ന്യൂസ് മലയാളത്തോട് പറഞ്ഞു.

SCROLL FOR NEXT