സാങ്കേതിക, ഡിജിറ്റല്‍ സര്‍വകലാശാലകളിലെ സ്ഥിരം വിസി നിയമനത്തില്‍ നിയമന പട്ടിക സര്‍ക്കാരിന് സമര്‍പ്പിച്ചു. ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കാണ് പട്ടിക കൈമാറിയത്. സുപ്രീംകോടതി നിയോഗിച്ച സെര്‍ച്ച് കമ്മിറ്റിയാണ് പട്ടിക നല്‍കിയത്.
നാല് പേരാണ് പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. സാങ്കേതിക സര്‍വകലാശാല വിസി നിയമന പട്ടികയില്‍ ഡോ. എം.എസ്. രാജശ്രീയുടെ പേര് ഉള്‍പ്പെട്ടിരിക്കുന്നു. ഡിജിറ്റല്‍ സര്‍വകലാശാല പട്ടികയില്‍ സജി ഗോപിനാഥിന്റേയും പേര് ഉള്‍പ്പെട്ടിട്ടുണ്ട്. എം.എസ്. രാജശ്രീ സാങ്കേതിക സര്‍വകലാശാല വി.സിയായി പ്രവര്‍ത്തിച്ചിരുന്നു. സജി ഗോപിനാഥ് ഡിജിറ്റല്‍ സര്‍വകലാശാലയുടെ വിസി ചുമതലയും നിര്‍വഹിച്ചിരുന്നു.