ഡൽഹി: ബിജെപിയും ആർഎസ്എസുമായുള്ള വ്യക്തിബന്ധം പിണറായി സർക്കാരിൻ്റെ വിവിധ പദ്ധതികൾക്ക് ഉപയോഗപ്പെടുത്തിയെന്ന് കേരള സർക്കാരിൻ്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിയായിരുന്ന കെ.വി. തോമസ്. കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമനെ കേരള ഹൗസിൽ പിണറായി വിജയനൊപ്പം പ്രഭാത വിരുന്നിന് എത്തിക്കാൻ സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ഈ ബന്ധം ആൻ്റണി മന്ത്രിസഭയിലും ഉപയോഗപ്പെടുത്തി. വാജ്‍പേയിയുമായും എൽ.കെ. അദ്വാനിയുമായും മോഹൻ ഭാഗവതുമായും ഉണ്ടാക്കിയ വ്യക്തിബന്ധങ്ങൾ സംസ്ഥാനത്തിൻ്റെ മുന്നോട്ട് പോക്കിന് ഉപയോഗിച്ചെന്നും കെ.വി. തോമസ് ന്യൂസ് മലയാളത്തോട് പറഞ്ഞു.