ഉണ്ണികൃഷ്ണൻ പോറ്റി 
KERALA

"ഈടായി വാങ്ങിയ ഭൂമി മറിച്ചു വിറ്റു"; ഉണ്ണികൃഷ്ണൻ പോറ്റിക്കെതിരെ ഭൂമി തട്ടിപ്പ് പരാതി

പരാതി ലഭിച്ചതിന് പിന്നാലെ ഭൂമി തട്ടിപ്പിൽ എസ്ഐടി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Author : ന്യൂസ് ഡെസ്ക്

തിരുവന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്കെതിരെ ഭൂമി തട്ടിപ്പ് പരാതി. ഈടായി വാങ്ങിയ ഭൂമി മറിച്ച് വിറ്റെന്നാണ് കഴക്കുട്ടം സ്വദേശി എസ്ഐടിക്ക് കിട്ടിയ പരാതിയിൽ പറയുന്നത്. 2020ലാണ് ഉണ്ണികൃഷ്ണന്‍ പോറ്റി ഭൂമി തട്ടിപ്പ് നടത്തിയത്. പരാതി ലഭിച്ചതിന് പിന്നാലെ ഭൂമി തട്ടിപ്പിൽ എസ്ഐടി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഈ മാസം അഞ്ചിനാണ് ദ്വാരപാലക കേസിലും കട്ടിളപ്പാളി കേസിലും ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് ജാമ്യം ലഭിച്ചത്. ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് 90 ദിവസമായിട്ടും കുറ്റപത്രം നൽകാത്ത സാഹചര്യത്തിലായിരുന്നു ജാമ്യം നൽകിയത്. ഒക്ടോബർ പതിനേഴിന് ദ്വാരപാലക കേസിൽ അറസ്റ്റിലായ പോറ്റിയ്ക്കെതിരെ ഇടക്കാല കുറ്റപത്രം പോലും സമർപ്പിക്കാൻ സാധിക്കാതിരുന്ന സാഹചര്യത്തിലാണ് ജാമ്യം ലഭിച്ചത്. സ്വാഭാവിക ജാമ്യം പ്രതിയുടെ നിയമപരമായ അവകാശമാണെന്ന് കോടതി നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനുപിന്നാലെ പോറ്റിക്ക് ജാമ്യം ലഭിക്കുകയായിരുന്നു.

SCROLL FOR NEXT