പുന്നപ്ര: ആലപ്പുഴ ജില്ലയിലെ പുന്നപ്രയിൽ അഭിഭാഷകയെ വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. പുറക്കാട് കാഞ്ഞൂർ മഠം സന്ധ്യാ നിവാസിൽ സത്യമോളെ ആണ് സ്വവസതിയിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്.
ഒക്ടോബർ 12ന് എംഡിഎംഎയുമായി സത്യമോളെ പൊലീസ് പിടികൂടിയിരുന്നു. പറവൂരിൽ ദേശീയപാതയിൽ വച്ച് ലഹരി മരുന്നുമായാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഈ സമയം മകനും കൂടെയുണ്ടായിരുന്നു.
കേസിൽ ജാമ്യത്തിൽ പുറത്തിറങ്ങിയ ശേഷമായിരുന്നു ഇവരെ മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം നടത്തും.