KERALA

വനവത്കരണത്തിനായി നീക്കിവച്ച ഭൂമി സ്വകാര്യ കമ്പനിക്ക്; ഇടതു സർക്കാർ സൗജന്യമായി നൽകിയത് 42 ഏക്കർ

2024ൽ ആണ് പ്രത്യേക ഉത്തരവിലൂടെ വേദാന്തയുടെ ഉടമസ്ഥതയിലുള്ള സ്റ്റെർലൈറ്റ് പവറിന് ഭൂമി കൈമാറിയത്

Author : ന്യൂസ് ഡെസ്ക്

വനവത്കരണത്തിനായി നീക്കിവച്ച 42 ഏക്കർ ഭൂമി സ്വകാര്യ കമ്പനിക്ക് സൗജന്യമായി നൽകി ഇടതു സർക്കാർ. 2024ൽ ആണ് പ്രത്യേക ഉത്തരവിലൂടെ വേദാന്തയുടെ ഉടമസ്ഥതയിലുള്ള സ്റ്റെർലൈറ്റ് പവറിന് ഭൂമി കൈമാറിയത്.

ഉഡുപ്പിയിലെ പ്ലാൻ്റിൽ നിന്നും സംസ്ഥാനത്തേക്ക് വൈദ്യുതി എത്തിക്കാനുള്ള പദ്ധതിയുടെ മറവിലാണ് ഭൂമി കൈമാറ്റം. മലയോര ഹൈവേക്കായി കൈമാറിയ വനംവകുപ്പിൻ്റെ ഭൂമിക്ക് പകരം വനവത്കരണത്തിന് നീക്കിവച്ച റവന്യൂ ഭൂമിയാണ് സ്വകാര്യ കമ്പനിക്ക് സൗജന്യമായി നൽകിയത്.

SCROLL FOR NEXT